ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ മികച്ച പ്രതികരണം നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. സന്ദീപ് പ്രദീപ് നായകനായി എത്തിയ സിനിമയില്‍ സൗരഭ് സച്ച്‌ദേവ, ബിയാന മോമിന്‍, വിനീത് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. അടുത്തിടെ ഇറങ്ങിയതില്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരു സിനിമകൂടിയാണ് എക്കോ.
എക്കോ സിനിമയില്‍ പ്രേക്ഷക സ്വീകാര്യത നേടിയ ഒരു കഥാപാത്രമാണ് കുര്യച്ചന്‍. കുര്യച്ചന്‍ ആയി വേഷമണിഞ്ഞ സൗരഭ് സച്ച്‌ദേവയെ കുറിച് സംസാരിക്കുകയാണ് ബിനു പപ്പു .
ആര്‍ക്കും പെട്ടെന്ന് മനസിലാക്കാന്‍ കഴിയാത്ത അല്‍പ്പം നിഗുഢത നിറഞ്ഞ ഒരു കഥാപാത്രമാണ് കുര്യച്ചന്‍ എന്ന് പറയുകയാണ് ബിനു പപ്പു. അത്തരമൊരു കഥാപാത്രം ചെയ്യാന്‍ എന്തുകൊണ്ടും സൗരഭ് സച്ച്‌ദേവ തന്നെയാണ് ഏറ്റവും മികച്ചത് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പേര്‍ളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എക്കോ സിനിമയില്‍ ആര്‍ക്കും പെട്ടെന്ന് പിടികിട്ടാത്ത ഒരു ക്യാരക്ടര്‍ ആണ് കുര്യച്ചന്‍. ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന, എന്നാല്‍ എന്ത് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും മാനിപുലേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു ക്യാരക്ടര്‍ ആണ് കുര്യച്ചന്റേത്.
തന്റെ സുഹൃത്തുക്കളെ ശത്രുക്കള്‍ ആക്കുന്ന ഒരു നിഗൂഡ ക്യാരക്ടര്‍ ആണ് കുര്യച്ചന്റേത്. കുര്യച്ചന്‍ എന്ന കഥാപാത്രമായി വേഷമിടാന്‍ സൗരഭ് സച്ച്‌ദേവ തന്നെയാണ് ഏറ്റവും മികച്ചത് ‘ ബിനു പപ്പു പറയുന്നു.
പ്രേക്ഷകര്‍ക്ക് ചിന്തിക്കാന്‍ കഴിയാത്ത ഒരു വ്യക്തിയാവണം ആ കഥാപാത്രം ചെയ്യാന്‍. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച രീതിയില്‍ തന്നെയാണ് ആ കഥാപാത്രത്തെ സൗരഭ് സച്ച്‌ദേവ അവതരിപ്പിച്ചതെന്നും ബിനു പപ്പു പറഞ്ഞു.
Content Highlight: Binu Pappu is talking about the character of Saurabh Sachdeva in eko