ഡി.എന്‍.എ പരിശോധനയ്ക്കായി ബിനോയ് രക്ത സാമ്പിള്‍ നല്‍കി: അവസാന നിമിഷം ആശുപത്രി മാറ്റി പൊലീസ്
India
ഡി.എന്‍.എ പരിശോധനയ്ക്കായി ബിനോയ് രക്ത സാമ്പിള്‍ നല്‍കി: അവസാന നിമിഷം ആശുപത്രി മാറ്റി പൊലീസ്
ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2019, 2:24 pm

മുംബൈ: ഡി.എന്‍.എ പരിശോധനയ്ക്കായി ബിനോയ് കോടിയേരി രക്ത സാമ്പിള്‍ നല്‍കി. മുംബൈ ബൈക്കുളയിലെ ആശുപത്രിയിലാണ് രക്തസാമ്പിള്‍ ശേഖരിച്ചത്. രക്തസാമ്പിള്‍ കലീനയിലെ ഫോറന്‍സിക് ലാബിന് കൈമാറി.

ഫലം രണ്ടാഴ്ചക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

ജുഹുവിലെ ഡോ ആര്‍.എന്‍ കൂപ്പര്‍ ജനറല്‍ ആശുപത്രിയിലായിരുന്നു ആദ്യം രക്തസാമ്പിള്‍ ശേഖരിക്കാനായി നിശ്ചയിച്ചത്. എന്നാല്‍ അവസാന നിമിഷം പൊലീസ് ആശുപത്രി മാറ്റുകയായിരുന്നു. എന്തുകൊണ്ടാണ് രക്തസാമ്പിള്‍ ശേഖരിക്കുന്ന ആശുപത്രിയില്‍ നിന്നും അവസാന നിമിഷം മാറ്റംവരുത്തിയതെന്ന കാര്യത്തില്‍ പൊലീസ് വിശദീകരണം നല്‍കിയിട്ടില്ല.

സത്യം പുറത്തുവരണമെന്നാണ് ആഗ്രഹമെന്നും രക്തസാമ്പിള്‍ നല്‍കുമെന്നും ബിനോയിയുടെ അഭിഭാഷകന്‍ ഗിരീഷ് ഗുപ്ത കോടതിയെ അറിയിച്ചിരുന്നു.

പൊലീസ് നിര്‍ദേശപ്രകാരം ചൊവ്വാഴ്ച ചന്നെ ബിനോയ് കോടതിയേരി ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയനാകണമമെന്ന് ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

പരിശോധാഫലം രഹസ്യരേഖയായി ഹൈക്കോടതി രജിസ്റ്റാര്‍മാര്‍ക്ക് കൈമാറണം. അതിനിടെ ബിനോയിക്കൊപ്പമുള്ള മകന്റേയും തന്റേയും ചിത്രങ്ങളടക്കം പുതിയ തെളിവുകളുമായി യുവതിയും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.