ബില്‍ ഗേറ്റ്‌സിന്റെ മകള്‍ ജെന്നിഫര്‍ കാതറീന്‍ വിവാഹിതയായി; വരന്‍ ഈജിപ്തില്‍ നിന്നുള്ള നാഈല്‍ നാസര്‍
World News
ബില്‍ ഗേറ്റ്‌സിന്റെ മകള്‍ ജെന്നിഫര്‍ കാതറീന്‍ വിവാഹിതയായി; വരന്‍ ഈജിപ്തില്‍ നിന്നുള്ള നാഈല്‍ നാസര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th October 2021, 4:51 pm

വാഷിംഗ്ടണ്‍: മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെയും മെലിന്‍ഡയുടെയും മകള്‍ ജെന്നിഫര്‍ കാതറീന്‍ ഗേറ്റ്‌സ് വിവാഹിതയായി. ഈജിപ്ത് ശതകോടീശ്വരന്‍ നാഈല്‍ നാസറാണ് ജെന്നിഫറിന്റെ ഭര്‍ത്താവ്.

25 കാരിയായ കാതറീനും 30 കാരനായ നാസറും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. 2020
ജനുവരി 30ന് വിവാഹനിശ്ചയം ഉറപ്പിച്ച വേളയില്‍ ജെന്നിഫറും നാസറും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

വെള്ളിയാഴ്ച രഹസ്യമായി മുസ്‌ലിം ആചാരപ്രകാരം വിവാഹ ചടങ്ങ് നടത്തുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെസ്റ്റ്ചെസ്റ്റര്‍ കണ്‍ട്രിയിലെ ബംഗ്ലാവില്‍ വച്ചായിരുന്നു വിവാഹം.

ഈജിപ്ത് വംശജനായ നാഈല്‍ നാസര്‍ അറിയപ്പെടുന്ന കുതിരയോട്ടക്കാരനാണ്. ഇപ്പോള്‍ കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലാണ് താമസം. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. സ്റ്റാബ്ള്‍സ് എ.ല്‍.എല്‍.സി എന്ന കമ്പനിയുടെ ഉടമയാണ്.

അടുത്തിടെ വിവാഹ മോചനം നേടിയ ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും ഒരുമിച്ച് കൂടിയ പൊതുവേദി കൂടിയായി മകളുടെ വിവാഹമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. ഇവരുടെ മൂത്തമകളാണ് ജെന്നിഫര്‍. റാറി ഗേറ്റ്സ്, ഫോബി ഗേറ്റ്സ് എന്നിവരാണ് മറ്റു മക്കള്‍.

‘ഒന്നിച്ചു ജീവിക്കാനും വളരാനും ചിരിക്കാനുമുള്ള കാലത്തിനായി കാത്തിരിക്കാനാകുന്നില്ല. അതേ,
ദശലക്ഷക്കണക്കിന് സമയം കടന്നുപോയിരിക്കുന്നു,’ എന്നായിരുന്നു വിവാഹം സംബന്ധിച്ച് ജെന്നിഫറിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Bill Gates and Melinda French Gates’ Daughter Jennifer Marries Equestrian Nayel Nassar