'പൂര്‍വ്വാധികം ശക്തിയായി ബിലാലും, പിള്ളേരും വരും'; ബിഗ് ബിയുടെ രണ്ടാം വരവിനെ കുറിച്ച് മനോജ് കെ ജയന്‍
Malayalam Cinema
'പൂര്‍വ്വാധികം ശക്തിയായി ബിലാലും, പിള്ളേരും വരും'; ബിഗ് ബിയുടെ രണ്ടാം വരവിനെ കുറിച്ച് മനോജ് കെ ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th June 2020, 5:18 pm

കൊച്ചി: മമ്മൂട്ടിയുടെ ഏറ്റവും സ്റ്റൈലിസ്റ്റ് മാസ് കഥാപാത്രം ഏതെന്ന് ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. ഛായാഗ്രഹണത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി മലയാള സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയര്‍ത്തിയ സംവിധായകനാണ് അമല്‍ നീരദ്. ബിലാല്‍ ജോണ്‍ കുരിശിങ്കലിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ബിലാല്‍ എന്ന പേരില്‍ ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും ചിത്രത്തിനെ കുറിച്ച് അപ്‌ഡേറ്റുകള്‍ എന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രം കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിക്കേണ്ടതായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയണ് ചിത്രത്തിലെ എഡിയായി എത്തിയ മനോജ് കെ ജയന്‍.

പൂര്‍വ്വാധികം ശക്തിയോടെ തന്നെ ബിലാലും പിള്ളേരും വരുമെന്നാണ് മനോജ് കെ ജയന്‍ ബിഗ് ബിയുടെ പോസ്റ്റര്‍ പങ്കുവെച്ച് പറയുന്നത്. ലോക്ക് ഡൗണും കൊറോണയും ചിത്രീകരണം വൈകിച്ചതാണെന്നും മനോജ് കെ ജയന്‍ പറഞ്ഞു.

ചിത്രത്തിന്റെ സംഗീത സംവിധാനം ആരംഭിച്ച കാര്യം ഗോപി സുന്ദര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ചേര്‍ന്നാണ് രണ്ടാം ഭാഗത്തിന്റെ തിരക്കഥയൊരുക്കുന്നത്. കാതറീന്‍ ട്രീസ ചിത്രത്തില്‍ നായികയാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ ഫഹദ് ഫാസിലും ശ്രീനാഥ് ഭാസിയും അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇത് വരെ വന്നിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ