എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്ത് പിടിക്കാന്‍ രാഹുലിനു രഹസ്യസേന; 40 അംഗ സേനാംഗങ്ങളുടെ ചുമതല ജനവികാരം മനസിലാക്കല്‍
എഡിറ്റര്‍
Tuesday 7th November 2017 7:53am

അഹമ്മദാബാദ്: 22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പിയില്‍ നിന്നും ഏതു വിധേനയും അധികാരം പിടിച്ചെടുക്കുക എന് ലക്ഷ്യവുമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുത്തിട്ടില്ലെങ്കിലും രാഹുലിന്റെ നേതൃത്വത്തില്‍ തന്നെയാണ് ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ ഓരോ ചുവടുകളും.


Also Read: എട്ട് മാസം കാത്തിരിക്കും, എന്റെ ചിത്രത്തിന് തടയിടാനായി ഇനിയും വൈകിപ്പിക്കുകയാണെങ്കില്‍ ഞാന്‍ മുന്നോട്ട് പോകും; മമ്മൂട്ടിക്കും സന്താഷ് ശിവനും താക്കീതുമായി പ്രിയദര്‍ശന്‍


ഗുജറാത്തിലെ ഓരോ ചെറിയ സംഭവവികാസങ്ങളും വിശകലനം ചെയ്ത് രാഹുലിനെ അറിയിക്കാന്‍ നാല്‍പ്പത് പേരടങ്ങിയ ഒരു പ്രത്യേകസംഘം തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്ത്. 40 പേരടങ്ങിയ രഹസ്യസേനയാണ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നെന്നത് സംഘത്തിലുള്ള ഒരാളെ ഉദ്ധരിച്ച് ദേശീയമാധ്യമമായ എന്‍.ഡി.ടി.വിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

‘രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചു കൊണ്ടു വേണം പ്രവര്‍ത്തിക്കാന്‍ എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശം. സംസ്ഥാന രാഷ്ട്രീയത്തിലെ ഒരോ നീക്കങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും അപ്പപ്പോള്‍ ഞങ്ങള്‍ ടീം ലീഡറെ അറിയിക്കും. അദ്ദേഹമാണ് അത് രാഹുലിന് കൈമാറുന്നത്’ സംഘാഗം പറയുന്നു.

‘ഗുജറാത്തിലെ ഓരോ നീക്കങ്ങളും തങ്ങള്‍ സംഘത്തലവനെ അറിയിക്കാറുണ്ട്. ജനങ്ങളുടെ വികാരം ഏത് രീതിയിലാണെന്ന് പഠിക്കുക, വിവിധ വിഷയങ്ങളില്‍ നിലപാടും നയങ്ങളും രൂപീകരിക്കുക ഇതെല്ലാമാണ് നിലവില്‍ തങ്ങളുടെ പ്രധാനചുമതല. എന്നാല്‍ ഇതോടൊപ്പം തന്നെ അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കായി ഏറ്റവും മികച്ച 182 സ്ഥാനാര്‍ഥികളെ കണ്ടെത്തണമെന്ന നിര്‍ദേശവും തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ജനപ്രീതിയില്ലാത്തവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാവാന്‍ പാടില്ലെന്ന കര്‍ശനനിലപാടിലാണ് രാഹുല്‍ ഗാന്ധി’ രഹസ്യസേനാംഗം പറഞ്ഞു.

അടുത്തിടെ പഞ്ചാബിലും ഗോവയിലും നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സമാന രീതിയിലുള്ള രഹസ്യസേനയുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കാനായത് മൂലം ഇവിടങ്ങളില്‍ മികച്ച വിജയം കൈവരിക്കാനും കോണ്‍ഗ്രസിനായി. 22 വര്‍ഷം മുമ്പ് കൈവിട്ട ഭരണം തിരികെ പിടിക്കാന്‍ ഗുജറാത്തില്‍ രഹസ്യസേനയുടെ സേവനം ഉപയോഗിക്കാന്‍ രാഹുല്‍ നിര്‍ദ്ദേശിച്ചത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു.


Dont Miss: ഇനിയും കിടന്ന് ഉരുളാതെ മണ്ടത്തരമാണെന്ന് സമ്മതിച്ചു കൂടെ; നോട്ട് നിരോധനത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നതിനെ പരിഹസിച്ച് മന്‍മോഹന്‍സിംഗ്


രഹസ്യസേനയിലെ മുതിര്‍ന്ന അംഗങ്ങലെ രാഹുല്‍ തന്നെയാണ് നേരിട്ട് തിരഞ്ഞെടുത്തത്. തുടര്‍ന്ന് ഈ അംഗങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളുകളെ കണ്ട്പിടിക്കുകയായിരുന്നു. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിന് ഇവര്‍ ജനങ്ങള്‍ക്കിടയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും സര്‍വേ നടത്തിയതായും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ ഭരത് സിംഗ് സോളങ്കി, അശോക് ഗെലോട്ട് തുടങ്ങിയവര്‍ക്ക് ഈ രഹസ്യസേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രാഥമിക അറിവുണ്ടെന്നും വെളിപ്പെടുത്തലുണ്ട്.

ഉപദേശക സംഘത്തിന്റെ തലപ്പത്തുള്ളവരെ രാഹുല്‍ ഗാന്ധി തിരഞ്ഞെടുക്കും. താഴെത്തട്ടില്‍ പ്രവര്‍ത്തിക്കേണ്ടവരെ തെരഞ്ഞെടുക്കുക ഇവരാണ്. സംസ്ഥാനത്തുടനീളം സഞ്ചരിച്ച് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയും ജനങ്ങളുടെ വികാരം തിരിച്ചറിഞ്ഞും വിവരങ്ങള്‍ മുകളിലെത്തിക്കേണ്ടചുമതലയാണ് താഴത്തട്ടിലുള്ളവര്‍ക്ക്.

പിസിസി അധ്യക്ഷന്‍ ഭാരത്സിന്‍ സോളങ്കിക്കും പ്രമുഖനേതാവ് അശോക് ഗെല്ലോട്ടിനും ഇങ്ങനെയൊരു രഹസ്യസംവിധാനമുള്ളതായി അറിയാമെങ്കിലും അതിലുള്ളവരെക്കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണയില്ല. ഈ സംവിധാനത്തില്‍ ഇടപെടരുതെന്നാണ് അവര്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം.

‘ഏത് രീതിയിലുള്ള വിവരങ്ങള്‍ ലഭിച്ചാലും ഞങ്ങള്‍ക്ക് അത് ഉപകാരപ്രദമാണ്. അജ്ഞാതരായിരുന്നാല്‍ മാത്രമേ അവര്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കൂ. മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെല്ലാം ഈ ടീമിന്റെ ഭാഗമാണ്.’ സോളങ്കി പറയുന്നു.

Advertisement