എന്ത് കാര്യവും ഏത് സമയത്തും സംസാരിക്കാവുന്ന സുഹൃത്താണ് വിഷ്ണു: ബിബിന്‍ ജോര്‍ജ്
Malayalam Cinema
എന്ത് കാര്യവും ഏത് സമയത്തും സംസാരിക്കാവുന്ന സുഹൃത്താണ് വിഷ്ണു: ബിബിന്‍ ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th July 2025, 6:19 pm

മിമിക്രിയിലൂടെയും റിയാലിറ്റിഷോയിലൂടെയും സിനിമയിലേക്കെത്തിയ നടനാണ് ബിബിന്‍ ജോര്‍ജ്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയുടെ തിരക്കഥയൊരുക്കിക്കൊണ്ടായിരുന്നു സിനിമാ എന്‍ട്രി. ചെറിയ വേഷങ്ങളില്‍ തിളങ്ങിയ ബിബിന്‍ ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയത്.

വിഷ്ണു ഉണ്ണിക്കൃഷ്ണനുമായുള്ള സൗഹൃദത്തെ കുറിച്ചും ഈ കൂട്ടുകെട്ട് കരിയറില്‍ എത്രമാത്രം സഹായിച്ചിട്ടുണ്ട് എന്ന ചോദ്യത്തിനോടും പ്രതികരിക്കുകയാണ് ഇപ്പോള്‍ ബിബിന്‍ ജോര്‍ജ്.

പരസ്പര പൂരകങ്ങള്‍ എന്നാണ് അതിനെ പറയാന്‍പറ്റൂകയുള്ളുവെന്നും എഴുത്തുമുതല്‍ വ്യക്തിപരമായ കാര്യങ്ങള്‍വരെ എപ്പോള്‍വേണമെങ്കിലും സംസാരിക്കാവുന്ന ഒരാളാണ് വിഷ്ണുവെന്നും ബിബിന്‍ പറയുന്നു. സിനിമയില്ലെങ്കിലും സൗഹൃദമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ് വിഷ്ണുവിനെ ആദ്യം കാണുന്നതെന്നും തങ്ങള്‍ തമ്മില്‍ അത്രയും വര്‍ഷത്തെ പരിചയമുണ്ടെന്നും ബിബിന്‍ പറഞ്ഞു.

പിന്നീട് മിമിക്രി മത്സരവേദികളില്‍വെച്ച് തങ്ങള്‍ വീണ്ടും കണ്ടുവെന്നും ആ സൗഹൃദം വളര്‍ന്നുവെന്നും അദ്ദേഹം പറയുന്നു. എഴുത്തുകാരന്റെ ബലം അയാളുടെ ചുറ്റുംനടക്കുന്ന കാര്യങ്ങളും മറ്റും നിരീക്ഷിച്ച് എഴുതുന്നതാണന്നെും അപ്പോള്‍ നമ്മുടെ കൊച്ചി സംസാരശൈലിയെല്ലാം സംഭാഷണങ്ങളില്‍ വരാറുണ്ടെന്നും ബിബിബിന്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പരസ്പര പൂരകങ്ങള്‍ എന്നേ അതിന് പറയാന്‍പറ്റൂ. എഴുത്തുമുതല്‍ വ്യക്തിപരമായ കാര്യങ്ങള്‍വരെ എപ്പോള്‍വേണമെങ്കിലും സംസാരിക്കാവുന്ന ഒരാളാണ് വിഷ്ണു. സിനിമയില്ലെങ്കിലും സൗഹൃദമുണ്ടാകും.ഞാന്‍ ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ് വിഷ്ണുവിനെ ആദ്യം കാണുന്നത്. ഞാന്‍ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ അവിടേക്ക് വന്നയാളാണ് വിഷ്ണു. അത്രയും വര്‍ഷത്തെ പരിചയമുണ്ട് ഞങ്ങള്‍ തമ്മില്‍.

പിന്നീട് മിമിക്രി മത്സരവേദികളില്‍വെച്ച് ഞങ്ങള്‍ കണ്ടു. ആ സൗഹൃദം വളര്‍ന്നു. തിരക്കഥയില്‍ സംഭാഷണങ്ങളെഴുതുമ്പോള്‍ പരസ്പരം പറഞ്ഞുനോക്കി എഴുതുന്നതും അല്ലാത്തവയുമുണ്ട്. എഴുത്തുകാര ന്റെ ബലം എന്നുപറയുന്നത് അയാളുടെ ചുറ്റുംനടക്കുന്ന കാര്യങ്ങളും മറ്റും നിരീക്ഷിച്ച് എഴുതുന്നു എന്നതാണല്ലോ. അപ്പോള്‍ നമ്മുടെ കൊച്ചി സംസാരശൈലിയെല്ലാം സംഭാഷണങ്ങളില്‍ വരും,’ ബിബിന്‍ പറഞ്ഞു.

Content Highlight: Bibin George talks about his friendship with Vishnu Unni Krishnan