മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും തിരക്കഥാകൃത്തുമാണ് ബിബിന്‍ ജോര്‍ജ്. വിഷ്ണു ഉണ്ണികൃഷണനുമായി ചേര്‍ന്ന് അമര്‍ അക്ബര്‍ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബിബിനായിരുന്നു. അവിടം മുതല്‍ക്കാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.
മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും തിരക്കഥാകൃത്തുമാണ് ബിബിന്‍ ജോര്‍ജ്. വിഷ്ണു ഉണ്ണികൃഷണനുമായി ചേര്‍ന്ന് അമര്‍ അക്ബര്‍ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബിബിനായിരുന്നു. അവിടം മുതല്‍ക്കാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ, വെടിക്കെട്ട് എന്നീ ചിത്രങ്ങള്‍ക്ക് വിഷ്ണുവിനൊപ്പം തിരക്കഥയൊരുക്കി. വെടിക്കെട്ട് സംവിധാനം ചെയ്തതും ഇരുവരും ചേര്‍ന്നായിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ ബിബിന്‍ അഭിനയിച്ചിരുന്നു.
ഇപ്പോള്‍ മലയാള സിനിമയിലെ റീ-റിലീസ് ട്രെന്‍ഡിനെ കുറിച്ച് പറയുകയാണ് നടന്‍. റീ-റിലീസിങ് എന്നത് നല്ലൊരു ട്രെന്‍ഡായാണ് തോന്നുന്നതെന്നാണ് ബിബിന്‍ പറയുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിബിന്‍ ജോര്‍ജ്.
‘റീ-റിലീസിങ് എന്നത് നല്ലൊരു ട്രെന്‍ഡായാണ് തോന്നുന്നത്. പണ്ടുകാലത്ത് നഷ്ടപ്പെട്ട ചില സംഗതികളുണ്ട്. ഉദാഹരണത്തിന് ദേവദൂതന്‍ പണ്ട് കണ്ടതാണ്. വളരെ ഇഷ്ടമായ ആ ചിത്രം അന്ന് പരാജയമായിരുന്നു. ഇന്ന് അത് ഞാന്‍ രണ്ടാമത് പോയി കണ്ടു. ആ സിനിമ വിജയിച്ചത് വലിയ സന്തോഷമായി.
ഛോട്ടാ മുംബൈ ആളുകള്‍ ആഘോഷിക്കുന്നത് ഇന്ന് അതുപോലുള്ള ചിത്രങ്ങള്‍ മിസ് ചെയ്യുന്നത് കൊണ്ടാണ്. ഒരു കാലഘട്ടത്തെ ഓര്‍മപ്പെടുത്തുന്ന ചിത്രമാണത്. അത്തരം സിനിമകളും ഇവിടെ ആവശ്യമാണെന്ന് തന്നെയാണ് അടിവരയിട്ട് പറയുന്നത്,’ ബിബിന്‍ ജോര്‍ജ് പറയുന്നു.
മറ്റു ഭാഷകളിലെ ചിത്രങ്ങള്‍ കാണാറുണ്ടോ എന്ന ചോദ്യത്തിനും നടന്‍ അഭിമുഖത്തില്‍ മറുപടി നല്‍കി. എല്ലാ പടവും കാണുന്നയാളാണ് താനെന്നും അടുത്തകാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം തമിഴ് ചിത്രമായ ടൂറിസ്റ്റ് ഫാമിലിയാണെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ പടവും കാണുന്നയാളാണ് ഞാന്‍. അടുത്തകാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം ടൂറിസ്റ്റ് ഫാമിലിയാണ്. പ്രിയന്‍ സാറും സിദ്ദിഖ് സാറുമൊക്കെ ചെയ്ത സിനിമകളുണ്ട്. ആദ്യം ചിരിപ്പിച്ചിട്ട് കുറച്ച് കഴിയുമ്പോള്‍ കരയിക്കുന്നത്.
വീണ്ടും അത് സന്തോഷത്തിലേക്ക് എത്തിയാവും അവസാനിക്കുക. ടൂറിസ്റ്റ് ഫാമിലിയുടെ പ്രത്യേകത എന്താണെന്ന് ചോദിച്ചാല്‍ ചിരിപ്പിക്കും അപ്പോള്‍ തന്നെ കരയിക്കുകയും ചെയ്യും. അവസാനം വരെ ഇങ്ങനെ തുടരുകയാണ്. ആ ഗ്രാഫാണ് എന്നെ ആകര്‍ഷിച്ചത്,’ ബിബിന്‍ ജോര്‍ജ് പറയുന്നു.
Content Highlight: Bibin George Talks About Chotta Mumbai Re-release