'എക്കോ'യുടെ ആ പ്രത്യേകതയാണ് എന്നെ സിനിമയിലേക്ക് ആകര്‍ഷിച്ചത്: മനസ് തുറന്ന് മ്ലാത്തി ചേടത്തി
Malayalam Cinema
'എക്കോ'യുടെ ആ പ്രത്യേകതയാണ് എന്നെ സിനിമയിലേക്ക് ആകര്‍ഷിച്ചത്: മനസ് തുറന്ന് മ്ലാത്തി ചേടത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd December 2025, 7:27 pm

എക്കോ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടുകയാണ് മേഘാലയക്കാരിയായ ബിയാനാ മോമിന്‍. സിനിമയില്‍ മ്ലാത്തി ചേടത്തിയായെത്തിയ നടി തന്റെ ആദ്യ സിനിമയില്‍ തന്നെ മികച്ച പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചതെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

Biana momin/ Screen grab/ Media one

ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ തിയേറ്ററില്‍ ഗംഭീര മുന്നേറ്റം തുടരുകയാണ്. ഇപ്പോള്‍ മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ എക്കോ സിനിമയെ കുറിച്ച് മനസ് തുറക്കുകയാണ് ബിയാന മോമിന്‍.

എക്കോയുടെ സ്ത്രീപക്ഷമാണ് തന്നെ കഥയില്‍ എക്‌സൈറ്റ് ചെയ്തതെന്നും മലയാളം ഭാഷ പറയാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ബിയാന മോമിന്‍ പറയുന്നു.

Eko/ Theatrical Poster

‘നീണ്ട സംഭാഷണങ്ങളായിരുന്നു എനിക്ക് പറയാനുണ്ടായിരുന്നത്. അതുകൊണ്ട് പലപ്പോഴും ഞാന്‍ ഡയലോഗുകള്‍ മറന്നു പോകും. മലയാളം ഭാഷക്ക് എവിടെയും പോസ് ഇല്ല. അതുകൊണ്ട് സെന്റന്‍സ് എവിടെയാണ് നിര്‍ത്തേണ്ടത്, എവിടെയാണ് തുടങ്ങേണ്ടതെന്ന് എനിക്ക് മനസിലാകുന്നില്ലായിരുന്നു. ട്രെയ്‌ന് ചെയ്യിക്കുന്ന അഞ്ജലി എന്നെ ഒരുപാട് സഹായിച്ചിരുന്നു,’ ബിയാന മോമിന്‍ പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിനായി ഫൈറ്റ് ചെയ്യുന്നയാളാണ് താനെന്നും മറ്റ് കാര്യങ്ങളെക്കാള്‍ സിനിമയിലെ സ്ത്രീപക്ഷമെന്ന ആശയമാണ് തന്നെ എക്കോയിലേക്ക് ആകര്‍ഷിച്ചതെന്നും ബിയാന മോമിന്‍ പറഞ്ഞു. സന്ദീപ് ഷൂട്ടിങ്ങിന്റെ സമയത്ത് തനിക്ക് ഒരുപാട് പ്രോത്സാഹനം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. കേരളത്തിനും സിനിമക്കും താന്‍ ഒരു ന്യൂ കമ്മറാണെന്നും ആരെയും നിരാശപ്പെടുത്താതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ബിയാന കൂട്ടിച്ചേര്‍ത്തു.

അതേസമയം കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ ആഗോളതലത്തില്‍ 25 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി. സന്ദീപ് പ്രദീപ് നായക വേഷത്തിലെത്തിയ ചിത്രത്തില്‍ വിനീത്, നരേന്‍, ബിനു പപ്പു, സൗരഭ് സച്ച്‌ദേവ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Content Highlight:   Biana momin says the  femininity is what attracted her  to the film Eko