ഒരുപാട് ക്ഷമയുള്ള ആക്ടറാണ് സന്ദീപ്, എനിക്ക് പ്രോത്സാഹനം നല്‍കാന്‍ അവന്‍ എപ്പോഴും മുന്നിലുണ്ടായിരുന്നു: ബിയാന മോമിന്‍
Malayalam Cinema
ഒരുപാട് ക്ഷമയുള്ള ആക്ടറാണ് സന്ദീപ്, എനിക്ക് പ്രോത്സാഹനം നല്‍കാന്‍ അവന്‍ എപ്പോഴും മുന്നിലുണ്ടായിരുന്നു: ബിയാന മോമിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd December 2025, 3:56 pm

എക്കോയുടെ ഷൂട്ടിങ് സമയത്ത് സന്ദീപ് തനിക്ക് ഒരുപാട് പ്രോത്സാഹനം നല്‍കിയിരുന്നുവെന്ന് നടി ബിയാന മോമിന്‍. തിയേറ്ററില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ് ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ.

ബിയാന മോമിന്‍ Photo: Screen grab/ Media one

സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ മ്ലാത്തി ചേടത്തിയായി തിളങ്ങിയത് മേഘാലയക്കാരിയായ ബിയാന മോമിനാണ്. ഇപ്പോള്‍ മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ എക്കോയെ കുറിച്ചും നടന്‍ സന്ദീപിനെ കുറിച്ചും സംസാരിക്കുകയാണ് ബിയാന.

‘ഒരുപാട് ക്ഷമയുള്ള ആക്ടറാണ് സന്ദീപ്. എപ്പോഴും നല്ല പേഷ്യന്റായിരുന്നു. ഞാന്‍ സിനിമയില്‍ ഒരു പുതുമുഖമായത് കൊണ്ട് തന്നെ തീര്‍ച്ചയായും എനിക്ക് ഒരുപാട് തെറ്റുകള്‍ പറ്റും. പക്ഷേ അവരെല്ലാവരും ഒരുപാട് ക്ഷമയോടെയാണ് എന്റെ അടുത്ത് നിന്നത്.

Eko/ Theatrical poster

സന്ദീപ് എന്നെ പ്രോത്സഹിപ്പിക്കാന്‍ എപ്പോഴും കൂടെയുണ്ടായിരുന്നു. എപ്പോഴും താമാശയും ചിരിയുമൊക്കെയായിരുന്നു സെറ്റില്‍. അതുകൊണ്ട് എനിക്ക് സന്ദീപിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഈസിയായിരുന്നു. വര്‍ക്ക് ചെയ്യാന്‍ കഫംര്‍ട്ടബിളായതുകൊണ്ട് തന്നെ എന്റെ പെര്‍ഫോമന്‍സിനെ അത് ഒരുപാട് സഹായിച്ചിട്ടുണ്ട്,’ ബിയാന മോമിന്‍ പറയുന്നു.

സെറ്റില്‍ ഒരുപാട് തമാശ നിറഞ്ഞ നിമിഷങ്ങളുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഒരു ഡയലോഗ് തനിക്ക് എത്ര ശ്രമിച്ചിട്ടും പറയാന്‍ കഴിയാതെ വന്നുവെന്നും ആ പര്‍ട്ടികുലര്‍ ഡയലോഗ് തനിക്ക് പറയാന്‍ ഒരുപാട് ടേക്കുകള്‍ പോയെന്നും ബിയാന പറഞ്ഞു. സന്ദീപ് അപ്പോള്‍ ഒരുപാട് തന്നെ സഹായിച്ചിരുന്നുവെന്നും പറയാന്‍ പ്രയാസമുള്ള വാക്കുകള്‍ സന്ദീപ് കാറിന്റെ പേരുകളിലാക്കി പറഞ്ഞു തരുമായിരുന്നുവെന്നും ബിയാന മോമിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ ആഗോളതലത്തില്‍ 25 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി. സിനിമയില്‍ വിനീത്, നരേന്‍, ബിനു പപ്പു, സൗരഭ് സച്ച്ദേവ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Content Highlight: Biana Momin says that Sandeep encouraged her a lot during the shooting of Eko