മറ്റ് സിനിമകളെ അപേക്ഷിച്ച് മലയാള സിനിമകള്‍ കൂടുതല്‍ ഇന്റലെക്ച്വലാണെന്ന് നടി ബിയാന മോമിന്‍. എക്കോയിലെ മ്ലാത്തി ചേട്ടത്തിയായി തിളങ്ങിയ മേഘാലയക്കാരിയാണ് ബിയാന. ഇപ്പോള്‍ മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ബിയാന.
മറ്റ് സിനിമകളെ അപേക്ഷിച്ച് മലയാള സിനിമകള്‍ കൂടുതല്‍ ഇന്റലെക്ച്വലാണെന്ന് നടി ബിയാന മോമിന്‍. എക്കോയിലെ മ്ലാത്തി ചേട്ടത്തിയായി തിളങ്ങിയ മേഘാലയക്കാരിയാണ് ബിയാന. ഇപ്പോള്‍ മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ബിയാന.

ബിയാന മോമിന്‍ Photo: screen grab/ Media one
താന്‍ ആദ്യം ഹിന്ദി സിനിമകളായിരുന്നു കണ്ടിരുന്നതെന്നും അതില്‍ കുറെ പാട്ടുകളും ഡാന്‍സുമാണ് ഉണ്ടായിരുന്നതെന്നും അവര്‍ പറഞ്ഞു.
‘ പിന്നീട് ഞാന്‍ മലയാള സിനിമ കണ്ടു. മലയാള സിനിമകള്‍ മറ്റ് ഭാഷകളെ അപേക്ഷിച്ച് ഇന്റലെക്ച്വലാണെന്ന് എനിക്ക് തോന്നുന്നു. എക്കോയുടെ ആ നിഗൂഢത ഞാന്‍ ഒരുപാട് ആസ്വദിച്ചു. എക്കോ കണ്ടപ്പോള്‍ ഞാന്‍ അതില്‍ ഡള്ളായി പോയ ഒരു മൊമന്റും കണ്ടില്ല. കിഷ്‌കിന്ധാ കാണ്ഡവും അങ്ങനെ തന്നെയായിരുന്നു.
സിനിമകളെ കുറിച്ച് എനിക്കൊരുപാട് അറിവൊന്നും ഇല്ല, മറ്റ് ഭാഷകളിലുള്ള സിനിമകള്‍ ഞാന്‍ ഒരുപാട് കണ്ടിട്ടില്ലെങ്കിലും കണ്ടതില്‍ വെച്ച് മലയാള സിനിമകള്‍ക്ക് കൂടുതല്‍ ഡെപ്തുണ്ട്. അതുകൊണ്ട് കൂടുതല്‍ മികച്ചത് മലയാള സിനിമകളാണെന്ന് തോന്നുന്നു,’ ബിയാന മോമിന്‍ പറയുന്നു.
കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ മികച്ച അഭിപ്രായങ്ങള്‍ നേടി തിയേറ്ററില്‍ മുന്നേറുകയാണ്. ബാഹുല്‍ രമേശ് തിരക്കഥ നിര്‍വിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതും ബാഹുല്‍ തന്നെയാണ്.
ആഗോളതലത്തില്‍ 25 കോടിക്ക് മുകളില്‍ കളക്ഷന്‍ എക്കോ സ്വന്തമാക്കി. സന്ദീപ് പ്രദീപ് നായക വേഷത്തിലെത്തിയ സിനിമയില്‍ വിനീത്, നരേന്‍, ബിനു പപ്പു, സൗരഭ് സച്ച്‌ദേവ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.
Content Highlight: Biana momin is talking about Malayalam films