ഐ.പി.എല്ലിന്റെ ആവേശം ഇന്ത്യയില്‍ മാത്രമല്ല. ഇന്ത്യയുടെ അയല്‍രാജ്യമായ ഭൂട്ടാനിലെ ഒരു കൊച്ചു ഗ്രാമവും അവിടുത്തെയാളുകളും ഇപ്പോള്‍ ഐ.പി.എല്ലിന്റെ ആവേശത്തിലാണ്. ഭൂട്ടാനില്‍ നിന്നും ആദ്യമായി ഒരു താരം ഐ.പി.എല്‍ കളിക്കാന്‍ ഒരുങ്ങുകയാണ്.
ഭൂട്ടാന്‍ ദേശീയ ടീമിന്റെ താരമായ മിക്യോ ഡോര്‍ജിയാണ് ഐ.പി.എല്‍ മെഗാലേലത്തില്‍ തന്റെ പേരും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ ഐ.പി.എല്‍ കളിക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ഭൂട്ടാന്‍ താരമെന്ന റെക്കോഡും ഡോര്‍ജിക്ക് സ്വന്തമായിരിക്കുകയാണ്.
‘ഐ.പി.എല്ലില്‍ കളിക്കുക എന്നത് എന്റെ എക്കാലത്തേയും സ്വപ്‌നമാണ്. മെഗാ ലേലത്തിന്റെ ലിസ്റ്റില്‍ എന്റെ പേര് കണ്ട് ഒരുപാട് പേര്‍ എന്നെ വിൡ് അഭിനന്ദനമറിയിച്ചിരുന്നു. പക്ഷേ അവര്‍ക്കറിയില്ലല്ലോ ഇത് ഫസ്റ്റ് റൗണ്ട് മാത്രമാണെന്ന് (ചിരിക്കുന്നു).
Content highlight: Bhutan Cricketer Mikyo Dorji to be a part in IPL Mega Auction
