നിന്റെ തലയിലെന്താ വൃഷണം കെട്ടിവെച്ചതാണോ എന്ന് പോലും അവര്‍ ചോദിച്ചിരുന്നു; ഓസ്‌ട്രേലിയയില്‍ വെച്ച് അധിക്ഷേപം നേരിട്ടതിനെ കുറിച്ച് ഹര്‍ഭജന്‍
Sports News
നിന്റെ തലയിലെന്താ വൃഷണം കെട്ടിവെച്ചതാണോ എന്ന് പോലും അവര്‍ ചോദിച്ചിരുന്നു; ഓസ്‌ട്രേലിയയില്‍ വെച്ച് അധിക്ഷേപം നേരിട്ടതിനെ കുറിച്ച് ഹര്‍ഭജന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th January 2022, 9:47 pm

ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നറാണ് ഹര്‍ഭജന്‍ സിംഗ്. ടര്‍ബനേറ്റര്‍ എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന ഭാജി, സ്പിന്‍ ബൗളിംഗിലെ വജ്രായുധങ്ങളായ ദൂസരയും തീസരയും ഉപയോഗിച്ച് ബാറ്ററെ കുടുക്കുന്നതിലും വിദഗ്ധനായിരുന്നു.

ഏറ്റവും മികച്ച ബൗളര്‍ എന്നതിനൊപ്പം തന്നെ വിവാദങ്ങളുടെ കളിത്തോഴനുമായിരുന്നു ഭാജി. ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റില്‍ സൈമണ്ട്‌സുമായും മറ്റു താരങ്ങളുമായും വാക്കേറ്റമുണ്ടായതും ക്രിക്കറ്റ് ലോകത്തിലെ മറക്കാനാവാത്ത സംഭവങ്ങളിലൊന്നാണ്.

2008ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലായിരുന്നു ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുന്നതും അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുന്നതും.

ഇപ്പോഴിതാ, അന്ന് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ച് പറയുകയാണ് ഹര്‍ഭജന്‍. ബോറിയ മജുംദാറിന്റെ ചാറ്റ് ഷോയിലാണ് താരം മനസു തുറക്കുന്നത്.

Harbhajan Singh opened up on the 2008 'Monkeygate' scandal

താന്‍ സൈമണ്ട്‌സിനെയോ മറ്റ് താരങ്ങളെയോ മങ്കി എന്ന് വിളിച്ചിട്ടില്ലായിരുന്നു എന്നാണ് താരം പറയുന്നത്. ഭാഷ മനസിലാവാതെ താന്‍ പറഞ്ഞത് അവര്‍ തെറ്റിദ്ധരിച്ചതാണെന്നും ഹര്‍ഭജന്‍ പറയുന്നു.

‘ഞാന്‍ ‘തേരി മാ കി…’ എന്ന് ഹിന്ദിയില്‍ പറഞ്ഞത് അവര്‍ മങ്കി എന്ന് മാറിക്കേള്‍ക്കുകയായിരുന്നു. അതിന്റെ പേരില്‍ എനിക്കെതിരെ വംശീയാധിക്ഷേപത്തിന് പരാതി നല്‍കുകയും ചെയ്തു.

ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്നതിനെ പറ്റി എനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല. എന്തിനാണ് ദേഷ്യപ്പെട്ടത് എന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു. ഞാന്‍ അക്കാര്യം പറഞ്ഞിട്ടില്ല എന്നതിന് നിരവധി ആളുകള്‍ സാക്ഷിയുമായിരുന്നു. പക്ഷേ ഞാനും വിവാദത്തില്‍ അകപ്പെട്ടു,’ ഹര്‍ഭജന്‍ പറയുന്നു.

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ തന്നെ മാത്രമല്ല, തന്റെ മതത്തേയും വിശ്വാസത്തേയും അപമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Harbhajan Singh refutes Andrew Symonds' latest claims on 'monkeygate' |  Cricket - Hindustan Times

‘എന്റെ തലയില്‍ വൃഷണം മുളച്ചതാണോ അതോ കെട്ടിവെച്ചതാണോ എന്ന് പറഞ്ഞ് അവര്‍ എന്റെ മതത്തേയും വിശ്വാസത്തേയും അപമാനിച്ചിരുന്നു. അത് കേട്ട് മിണ്ടാതിരിക്കാന്‍ എന്നെക്കൊണ്ടാവുമായിരുന്നില്ല. എന്നിട്ടും കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കണ്ട എന്നു കരുതി ഞാന്‍ സംയമനം പാലിക്കുകയായിരുന്നു,’ ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റ് ഹിസ്റ്ററിയിലെ തന്നെ ഏറ്റവും വാശിയേറിയ റൈവല്‍റി ആയിട്ടായിരുന്നു ഭാജിയുടെയും സൈമണ്ട്‌സിന്റെയും ബന്ധം വളര്‍ന്നത്. പിച്ചില്‍ ഏറ്റുമുട്ടിയിരുന്ന ഓരോ നിമിഷവും കൊണ്ടും കൊടുത്തുമായിരുന്നു ഇരുവരും മുന്നോട്ട് പോയത്.

He broke down crying, reveals Andrew Symonds on Harbhajan Singh's apology  over 'monkeygate' during IPL | Cricket News

 

Content highlight: Harbhajan Singh makes shocking claim, says his religion was insulted by Australians