പേശികളേയും എല്ലിനേയും ബാധിക്കുന്ന റൂമത്തോയ്ഡ് ആര്‍ത്രൈറ്റിസ് അസുഖം കാരണം ബുദ്ധിമുട്ടുന്ന മഹേഷ് റാവത്തിന്റെ അവസ്ഥ മുതിര്‍ന്ന അഭിഭാഷകന്‍ സി.യു സിങ് കോടതിയെ ബോധിപ്പിച്ചിരുന്നു.
എന്നാല്‍, ജാമ്യാപേക്ഷയെ എന്‍.ഐ.എ കോടതിയില്‍ എതിര്‍ത്തു. മാവോയിസ്റ്റുകള്‍ക്ക് ധനസഹായം നല്‍കിയെന്ന ഗുരുതര ആരോപണമാണ് റാവത്തിനെതിരെ ചുമത്തിയിരിക്കുന്നതെന്നും ജാമ്യം നല്‍കരുതെന്നും എന്‍.ഐ.എ ആവശ്യപ്പെട്ടു.
2023 സെപ്റ്റംബറില്‍ ബോംബെ ഹൈക്കോടതി മഹേഷ് റാവത്തിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും എന്‍.ഐ.എയുടെ അപേക്ഷ പരിഗണിച്ച് ഒരാഴ്ചത്തേക്ക് ജാമ്യം സ്‌റ്റേ ചെയ്തിരുന്നു.
പൂനെയിലെ ഭീമ കൊറേഗാവില്‍ 2018 ജനുവരി ഒന്നിന് നടന്ന കലാപത്തില്‍ ഗൂഢാലോചന നടത്തിയ മാവോയിസ്റ്റുകള്‍ക്ക് സഹായം നല്‍കിയെന്ന് ആരോപിച്ചാണ് മഹേഷ് റാവത്ത്, സാമൂഹ്യപ്രവര്‍ത്തകന്‍ ഗൗതം നവ്ഖാല, ആക്ടിവിസ്റ്റ് ജ്യോതി ജഗ്തപ് ഉള്‍പ്പടെയുള്ള 16 പേരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് എതിരെ യു.എ.പി.എയും ചുമത്തിയിട്ടുണ്ട്.