ആസാദ് സമാജ് പാര്‍ട്ടി പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദ്; പ്രഖ്യാപനം ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മദിനത്തില്‍
national news
ആസാദ് സമാജ് പാര്‍ട്ടി പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദ്; പ്രഖ്യാപനം ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മദിനത്തില്‍
ന്യൂസ് ഡെസ്‌ക്
Sunday, 15th March 2020, 8:12 pm

ന്യൂദല്‍ഹി: ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജനന ദിവസം പുതിയ രാഷ്ട്രീയ പാര്‍ട്ടിയെ പ്രഖ്യാപിച്ച് ചന്ദ്ര ശേഖര്‍ ആസാദ്. ആസാദ് സമാജ് പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം നോയിഡയിലെ ബസായി ഗ്രാമത്തിലായിരുന്നു.

ഭീം ആര്‍മിയെ പിന്തുണയ്ക്കുന്ന നിരവധി ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. 28 മുന്‍ എം.എല്‍.എമാരും ആറ് എം.പിമാരും ചടങ്ങില്‍ പങ്കെടുത്തു.

ബി.എസ്.പി സ്ഥാപകന്റെ ജന്മ ദിനത്തില്‍ തന്നെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത് ബി.എസ്.പി നേതാവ് മായാവതിയ്ക്ക് ഒരു വെല്ലുവിളിയാണോ എന്നും ചര്‍ച്ചകളുയരുന്നുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും ദേശീയ ജനസംഖ്യാ രജിസ്റ്ററിനെതിരെയും നടക്കുന്ന സമരങ്ങളെ പിന്തുണയ്ക്കുന്ന
ഭീം ആര്‍മി പുതിയ പാര്‍ട്ടിയുടെ സാമൂഹിക സാംസ്‌കാരിക വിഭാഗമായി തുടരുമെന്നും ചന്ദ്ര ശേഖര്‍ ആസാദ് അറിയിച്ചു.

പുതിയ പാര്‍ട്ടി പാര്‍ട്ടി രൂപീകൃതമായ സാഹചര്യം പരിശോധിക്കാനായി മായാവതി അടുത്തയാഴ്ച പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ചില ബി.എസ്.പി നേതാക്കളുമായി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

മാര്‍ച്ച് 2ലെ ലഖ്‌നൗ സന്ദര്‍ശന വേളയില്‍ ആസാദ് ബി.എസ.പി നേതാക്കളെ കണ്ടിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ