എഡിറ്റര്‍
എഡിറ്റര്‍
പേടിച്ചു പിന്മാറേണ്ട കാര്യമില്ലെന്ന് ഭാവന
എഡിറ്റര്‍
Saturday 9th September 2017 2:02pm

കൊച്ചി: സിനിമയില്‍ നിന്നും സ്ത്രീ അകന്നുനില്‍ക്കേണ്ട കാര്യമില്ലെന്ന് നടി ഭാവന. കപ്പ ടി.വിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സിനിമയില്‍ ക്യാമറയ്ക്കു മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണം. സിനിമയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്നതില്‍ നടിയെന്ന നിലയില്‍ അഭിമാനിക്കുന്നെന്നും ഭാവന വ്യക്തമാക്കി.

സിനിമയിലെ വനിതാ സംഘടനയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച ഭാവന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഏറ്റവും നല്ല വേദിയാണിതെന്നും പറഞ്ഞു. താന്‍ സംഘടനയില്‍ അത്ര സജീവമല്ല. അവരുടെ യോഗങ്ങളില്‍ പോകാനൊന്നും ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ സ്ത്രീകള്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംഘടനയില്‍ തുറന്നുപറയുന്നുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.


Also Read: പ്രകാശ് രാജിനെപ്പോലുള്ളവരുടെ നിലപാടിന്റെ ആര്‍ജ്ജവമൊന്നും നിങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല: മലയാള താരങ്ങളോട് സജിതാ മഠത്തില്‍


സിനിമയില്‍ നിന്നും സ്ത്രീകള്‍ പേടിച്ചു പിന്മാറേണ്ട കാര്യമില്ലെന്നും ഭാവന വ്യക്തമാക്കി. ആദം ജോണിന്റെ സംവിധായകന്‍ ജിനു എബ്രഹാനുമായായിരുന്നു ഭാവനയുടെ സംവാദം.

ആദം ജോണിനുവേണ്ടിയുള്ള സ്വിറ്റ്‌സര്‍ലാന്റിലെ ഷൂട്ടിങ് ഏറെ ആസ്വദിച്ചെന്നും അഭിമുഖത്തില്‍ ഭാവന പറഞ്ഞു.

Advertisement