ലോകഃ പോലൊരു സിനിമ ഇവിടെ കൊണ്ടുവന്നതിന് അവര്‍ക്ക് നന്ദി പറഞ്ഞു; ആ കഥാപാത്രത്തോട് ക്രഷായിരുന്നു: ഭാവന
Malayalam Cinema
ലോകഃ പോലൊരു സിനിമ ഇവിടെ കൊണ്ടുവന്നതിന് അവര്‍ക്ക് നന്ദി പറഞ്ഞു; ആ കഥാപാത്രത്തോട് ക്രഷായിരുന്നു: ഭാവന
ഐറിന്‍ മരിയ ആന്റണി
Tuesday, 20th January 2026, 8:40 am

2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിക്കുകയും ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടട താരമായി മാറുകയും ചെയ്ത നടിയാണ് ഭാവന. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും തിളങ്ങിയ ഭാവന 23വര്‍ഷത്തെ തന്റെ കരിയറില്‍ 89 സിനിമകള്‍ ചെയ്തിട്ടുണ്ട്.

ഭാവന photo: Screengrab/ The news minute

റീ ഇന്‍ഡ്രൊഡ്യൂസിങ് ഭാവന എന്ന വിശേഷണത്തോടെ എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് അനോമി. റിയാസ് മാരാത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന അനോമി ജനുവരി 30നാണ് തിയേറ്ററുകളിലെത്തുന്നത്. ഇപ്പോള്‍ ഗലാട്ട പ്ലസുമായുള്ള അഭിമുഖത്തില്‍ അനോമി എന്ന സിനിമയെ കുറിച്ചും വാമ്പയര്‍ സിനിമകളോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചും സംസാരിക്കുകയാണ് ഭാവന.

‘വാമ്പയര്‍ സിനിമകളും സീരീസും എനിക്ക് വളരെ ഇഷ്ടമാണ്. ഇംഗ്ലീഷിലെ വാമ്പയര്‍ സീരീസ് കണ്ടിട്ട് ഞാനും ഒരു വാമ്പയര്‍ ആയിരുന്നെങ്കില്‍ എന്ന് കുറെ ആഗ്രഹിച്ചിരുന്നു. ആ സീരിസിലെ ഡേമന്‍ സാല്‍വറ്റോര്‍ എന്ന കഥാപാത്രത്തോട് എനിക്ക് ക്രഷായിരുന്നു. അത്തരം കഥകളില്‍ ഞാന്‍ എപ്പോഴും ഇന്‍വോള്‍വ്ഡായിരുന്നു. സിനിമക്കും സീരിസിനും ഇത്തരം കാര്യങ്ങള്‍ റിയലാണ് എന്ന് നമ്മെ വിശ്വസിപ്പിക്കാന്‍ കഴിയും.

ലോകഃ ചാപ്റ്റര്‍ വണ്‍ വന്ന സമയത്ത് ഞാന്‍ കല്യാണിക്കും ദുല്‍ഖറിനും മെസേജ് അയച്ചിരുന്നു. വാമ്പയര്‍ ഡയറീസും ഒറിജിനലും ഇറങ്ങിയത് മുതല്‍ വാമ്പയര്‍ സ്റ്റോറീസിന്റെ വലിയ ആരാധികയാണ് ഞാന്‍. ഇങ്ങനെയൊരു സിനിമ മലയാളത്തില്‍ കൊണ്ടുവന്നതിന് ഞാന്‍ അവര്‍ക്ക് നന്ദി പറഞ്ഞു. സംവിധായകന്‍ ഡൊമിനിക് അരുണിനും ഈ കാര്യം പറഞ്ഞ് ഞാന്‍ മെസേജ് അയച്ചിരുന്നു,’ ഭാവന പറയുന്നു.

ഒരുപാട് ഇമോഷണല്‍ ജേര്‍ണയിലൂടെ കടന്നു പോകുന്ന സര്‍പ്രൈസിങ്ങ് എലെമന്റുകള്‍ പ്രേക്ഷകര്‍ നല്‍കുന്ന ചിത്രമാകും വരാന്‍ പോകുന്ന തന്റെ അനോമിയെന്നും ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രം കൂടിയാണ് അനോമിയെന്നും ഭാവന പറഞ്ഞു.

അനോമി/ Theatrical poster

മലയാളത്തിലും തമിഴിലും തെലുങ്കിലും നല്ല റോളുകള്‍ ചെയ്യാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഒരു പാട്ടില്‍ വെറുതെ വന്ന് പോകുന്ന പോലയുള്ള കഥാപാത്രങ്ങളായിരുന്നില്ലെന്നും നടി പറയുന്നു. എന്നാല്‍ വളരെ വ്യത്യസ്തമായ വേഷങ്ങളൊന്നുമല്ല താന്‍ ചെയ്തതെന്നും പക്ഷേ അനോമി എന്ന സിനിമ തന്നിലേക്ക് വന്നപ്പോള്‍ വളരെ എക്‌സൈറ്റഡായെന്നും ഭാവന പറഞ്ഞു.

ഈ കഥ വന്നപ്പോള്‍ എന്തായാലും തനിക്ക് ചെയ്യണമെന്ന തോന്നലുണ്ടായെന്നും മുമ്പ് താന്‍ ചെയ്ത സിനിമകളില്‍ നിന്നും വളരെ വ്യത്യസ്തമാണ് അനോമിയെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

റഹ്‌മാന്‍, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റിയാസ് മാരാത്ത് രചനയും സംവിധാനവും നിര്‍വഹര്‍ഹിക്കുന്ന അനോമി സയന്‍സ് ഫിക്ഷന്‍ മിസ്റ്ററി ത്രില്ലറിലാണ് ഒരുങ്ങുന്നത്. ചിത്രത്തില്‍ ഭാവനക്കും റഹ്‌മാനും പുറമെ വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിന്‍ ബെന്‍സണ്‍, അര്‍ജുന്‍ ലാല്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: Bhavana talks about her upcoming film Anomie and the love towards  Lokah Chapter One Chandra

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.