വിവരക്കേട് പറയാതെ സ്ത്രീയേ; വൈറലായി രമ്യാ നമ്പീശനൊപ്പമുള്ള ഭാവനയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ
Entertainment news
വിവരക്കേട് പറയാതെ സ്ത്രീയേ; വൈറലായി രമ്യാ നമ്പീശനൊപ്പമുള്ള ഭാവനയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd October 2021, 8:47 pm

മലയാളികളുടെ പ്രിയ നായികയാണ് ഭാവന. മലയാളത്തില്‍ മാത്രമല്ല കന്നഡ, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ എല്ലാ സിനിമാ ഇന്‍ഡസ്ട്രിയിലും ഭാവന സ്ഥിര സാന്നിധ്യമാണ്.

ഇപ്പോള്‍ താരം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം റീലാണ് ആരാധകര്‍ക്കരിടയില്‍ ചര്‍ച്ചയാവുന്നത്. സുഹൃത്തായ രമ്യ നമ്പീശനൊപ്പമാണ് താരം റീല്‍ ചെയ്തിട്ടുള്ളത്.

‘പൂക്കാലം വരവായി’ എന്ന ചിത്രത്തിലെ ‘കുട്ടികളെ പിന്നെ പാര്‍ക്കിലല്ലാതെ പാര്‍ലമെന്റില്‍ കൊണ്ടുപോകാന്‍ പറ്റുമോ,’ എന്ന ജഗതിയുടെ സീനാണ് ഇരുവരും അഭിനയിച്ചത്.

 

View this post on Instagram

 

A post shared by Bhavana Menon 🧚🏻‍♀️ (@bhavzmenon)

‘വീഴും എഴുന്നേല്‍ക്കും, വീഴും എഴുന്നേല്‍ക്കും, വീഴും എഴുന്നേല്‍ക്കും’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

വീഡിയോ പങ്കുവെച്ച് കുറച്ച് സമയത്തിനകം തന്നെ ആയിരക്കണക്കിന് ആളുകളാണ് റീല്‍ കണ്ടിരിക്കുന്നത്. രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്.

ഡാര്‍ലിംഗ് കൃഷ്ണ നായകനാവുന്ന ശ്രീകൃഷ്ണ @ ജിമെയില്‍ ഡോട് കോം എന്ന കന്നഡ ചിത്രമാണ് ഭാവനയുടേതായി ഇനി പുറത്ത് വരാനുള്ളത്. നാഗശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് ഭാവനയെത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Bhavana shares new Instagram video