റാമിന്റെ ജാനുവാകാനൊരുങ്ങി ഭാവന; 96 ഇനി കന്നടയില്‍
indian cinema
റാമിന്റെ ജാനുവാകാനൊരുങ്ങി ഭാവന; 96 ഇനി കന്നടയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th December 2018, 8:33 pm

ബാംഗ്ലൂര്‍: റാമിന്റെയും ജാനുവിന്റെയും നഷ്ടപ്രണയം ഉണ്ടാക്കിയ ഓളം ഇത് വരെ അവസാനിച്ചിട്ടില്ല. വിജയ് സേതുപതിയും തൃഷയും പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രം ഇപ്പോള്‍ റീമേക്കിന് ഒരുങ്ങുകയാണ്.

കന്നടയിലേക്ക് റിമേക്ക് ചെയ്യുന്ന ഈ ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ഭാവനയാണ് നായിക കഥാപാത്രമായ ജാനുവാകുന്നത്. റാമായി ഗണേഷും എത്തും. ഏറെ പ്രശംസ പിടിച്ചു പറ്റിയ ഈ ചിത്രം കന്നടയില്‍ 99 എന്ന പേരിലാണ് എത്തുന്നത്.

Also Read  ഒടിയനും മുമ്പേ ലൂസിഫറിന്റെ ടീസര്‍; പുറത്ത് വിടുന്നത് മമ്മൂട്ടി

ഛായാഗ്രാഹന്‍ പ്രേംകുമാര്‍ സംവിധാനം ചെയ്ത 96 കന്നടയില്‍ ഒരുക്കുന്നത് സംവിധായകന്‍ പ്രീതം ഗുബ്ബിയാണ്.ഭാവനയും ഗണേഷും നേരത്തെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രമായാ റോമിയോയില്‍ ഒന്നിച്ചിരുന്നു. അതുകൊണ്ടുതന്നെ “വിജയ് സേതുപതി- തൃഷ” കോംബോ പ്രേക്ഷകര്‍ ഏറ്റെടുത്തപോലെ “ഭാവന-ഗണേഷ്” എന്ന കോംബോയും ഏറ്റെടുക്കുമെന്നാണ് വിശ്വാസമെന്ന് സംവിധയകന്‍ പ്രീതം ഗുബ്ബി പറഞ്ഞു.

ചിത്രം കുറച്ച് ദിവസം മുമ്പാണ് കണ്ടെതെന്നും ചിത്രം വളരെയധികം ഇഷ്ടമായെന്നും ഭാവന പറഞ്ഞു. കന്നടയിലെ ഒരു സിനിമയില്‍ ഒഴികെ അഭിനയിച്ച ഒരു ഭാഷയിലും താന്‍ റീമേക്ക് സിനിമകള്‍ ചെയ്തിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ ഇങ്ങിനെയൊരു അവസരം വന്നപ്പോള്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ഭാവന പറഞ്ഞു.