കേരള യൂണിവേഴ്‌സിറ്റിയിലെ കാവിക്കൊടിയേന്തിയ സ്ത്രീ വിവാദം; രജിസ്ട്രാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് വി.സി
Kerala News
കേരള യൂണിവേഴ്‌സിറ്റിയിലെ കാവിക്കൊടിയേന്തിയ സ്ത്രീ വിവാദം; രജിസ്ട്രാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് വി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th June 2025, 12:28 pm

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലെ പരിപാടിയില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം സ്ഥാപിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ രജിസ്ട്രാര്‍ക്കെതിരെ രാജ്ഭവനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വൈസ്‌ ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍.

വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെയാണ് രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നും രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രജിസ്ട്രാര്‍ ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയെന്നും അദ്ദേഹത്തിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്നും വി.സിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

പരിപാടിയില്‍ നിന്ന് ഗവര്‍ണറെ തടഞ്ഞത് ബോധപൂര്‍വമാണെന്നും ഗവര്‍ണര്‍ സെനറ്റ് ഹാളില്‍ എത്തിയതിന് ശേഷമാണ് അനുമതി റദ്ദാക്കിയ മെയില്‍ രാജ്ഭവന് ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് വിവരം.

Content Highlight: Bharatamba controversy at Kerala University; VC recommends action against registrar