സിനിമക്കാരെ കുറിച്ച് നിരന്തരം കുറ്റം പറയുന്നയാള്‍; അച്ചീവ് ചെയ്തവരെ എപ്പോഴും വിമര്‍ശിക്കും: ഭാഗ്യലക്ഷ്മി
Malayalam Cinema
സിനിമക്കാരെ കുറിച്ച് നിരന്തരം കുറ്റം പറയുന്നയാള്‍; അച്ചീവ് ചെയ്തവരെ എപ്പോഴും വിമര്‍ശിക്കും: ഭാഗ്യലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th October 2025, 5:26 pm

 

ഡബ്ബിങ് രംഗത്ത് അഞ്ച് പതിറ്റാണ്ടായി നിറഞ്ഞുനില്‍ക്കുന്നയാളാണ് ഭാഗ്യലക്ഷ്മി. ചെറുപ്രായത്തില്‍ തന്നെ ഡബ്ബിങ് രംഗത്തേക്ക് ചുവടുവെച്ച ഭാഗ്യലക്ഷ്മി ഉര്‍വശി, ശോഭന തുടങ്ങി നിരവധി നായികന്മാര്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.

അടുത്തിടെ തുടരും സിനിമയില്‍ ശോഭനക്ക് ഡബ്ബ് ചെയ്തത് മുഴുവനായി മാറ്റിയതിനെ കുറിച്ച് ഭാഗ്യലക്ഷ്മി തുറഞ്ഞു പറഞ്ഞിരുന്നു. സ്വന്തം ശബ്ദം കൊടുത്തില്ലെങ്കില്‍ ശോഭന പ്രൊമോഷന് വരില്ലെന്നായിരുന്നു പ ഭാഗ്യ ലക്ഷ്മിയുടെ ആരോപണം.

ഇപ്പോള്‍ സിനിമക്കാരെ കുറിച്ച് കുറ്റം പറയുന്ന ഒരാളുണ്ടെന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ സിനിമയില്‍ അച്ചീവ് ചെയ്ത ആളുകളെ കുറിച്ച് നിരന്തരം യൂട്യൂബില്‍ കൂടി കുറ്റം പറയുന്ന ഒരാളുണ്ട്, മുമ്പ് സിനിമയില്‍ ഉണ്ടായിരുന്നു. അദ്ദേഹം ലൈഫിലൊന്നും അച്ചീവ് ചെയ്തിട്ടില്ല. പക്ഷേ അച്ചീവ് ചെയ്തവരെ കുറിച്ചാണ് നിരന്തരം ഇയാള്‍ ക്രിട്ടിസൈസ് ചെയ്യുന്നത്. അവരെ പറ്റി ഇല്ലാത്ത കഥകള്‍ ഒരുപാട് പറയും.

നമ്മള്‍ സിനിമക്കാര്‍ എല്ലാവരും എവിടെയെങ്കിലും ഒരുമിച്ച് കൂടുമ്പോള്‍ ഇതിനൊക്കെ മറുപടി പറയാന്‍ പോകുന്നത് എന്തിനാണെന്ന് പരസ്പരം പറയാറുണ്ട്. അത് വിട്ട് കളയണം. എന്റെ ഈ അമ്പത് വര്‍ഷ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള കഥകളൊക്കെ ഒരു യുട്യൂബ് ചാനല്‍ തുടങ്ങി എനിക്ക് പറയാന്‍ കഴിയാഞ്ഞിട്ടാണോ,’ ഭാഗ്യലക്ഷ്മി പറയുന്നു.

Content highlight: Bhagyalakshmi says that there is someone who criticizes filmmakers