'ചതിയും വഞ്ചനയും ഉണ്ടാകും': പുരസ്‌കാരം സ്വീകരിക്കുമെന്ന യേശുദാസിന്റേയും ജയരാജിന്റേയും നിലപാടിനോട് പ്രതികരിച്ച് ഭാഗ്യലക്ഷ്മി
Kerala News
'ചതിയും വഞ്ചനയും ഉണ്ടാകും': പുരസ്‌കാരം സ്വീകരിക്കുമെന്ന യേശുദാസിന്റേയും ജയരാജിന്റേയും നിലപാടിനോട് പ്രതികരിച്ച് ഭാഗ്യലക്ഷ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd May 2018, 3:39 pm

ന്യൂദല്‍ഹി: രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാനുള്ള ഗായകന്‍ യേശുദാസിന്റേയും സംവിധായകന്‍ ജയരാജിന്റേയും നിലപാടിനോട് പ്രതികരിച്ച് ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി.

ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് യേശുദാസും ജയരാജും വിട്ടുനില്‍ക്കുന്നത് നിങ്ങളുടെ പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്തുമല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ” അതിപ്പോള്‍ എന്താ പറയുക? എല്ലാ വിഷയത്തിലും ഇങ്ങനെ ഉണ്ടാകുമല്ലോ ചതിയും വഞ്ചനയും ഉണ്ടാകും. മറ്റെന്താണ് പറയുക” എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. -ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

പരിപാടി ബഹിഷ്‌ക്കരിക്കുന്നതിനെ കുറിച്ച് അറിഞ്ഞില്ലെന്നാണല്ലോ യേശുദാസ് പറഞ്ഞത് എന്ന ചോദ്യത്തിന് പരിപാടി ബഹിഷ്‌കരിക്കുമെന്ന് കൃത്യമായി അദ്ദേഹത്തെ അറിയിച്ചിരുന്നെന്നെന്നും ഭാഗ്യലക്ഷ്മി മറുപടി നല്‍കി.

പരിപാടി ബഹിഷ്‌ക്കരിക്കുകയാണെന്ന് എഴുതിയ കത്ത് ദാസേട്ടനെ വായിച്ചു കേള്‍പ്പിച്ചിരുന്നു. കത്തില്‍ we are not attending the function എന്ന് കൃത്യമായി എഴുതിയിരുന്നു. -ഭാഗ്യലക്ഷ്മി പറയുന്നു.

ഇന്ന് വൈകീട്ട് നാല് മണിക്ക് വീണ്ടും തങ്ങള്‍ ഒരു യോഗം ചേരുന്നുണ്ട്. മറ്റ് കാര്യങ്ങള്‍ അതില്‍ തീരുമാനിക്കും. അവസാനവട്ട ചര്‍ച്ച നടത്തിയപ്പോഴും പരിപാടിയില്‍ പങ്കെടുക്കണമെന്ന കാര്യം മാത്രമാണ് അവര്‍ ആവശ്യപ്പെട്ടത്.