ഓട് കൊറോണേ ഓട്; മധ്യപ്രദേശില്‍ കൊവിഡിനെ തുരത്താന്‍ പന്തം കത്തിച്ചോടി ഗ്രാമീണര്‍
national news
ഓട് കൊറോണേ ഓട്; മധ്യപ്രദേശില്‍ കൊവിഡിനെ തുരത്താന്‍ പന്തം കത്തിച്ചോടി ഗ്രാമീണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd April 2021, 6:32 pm

ഭോപ്പാല്‍: കൊവിഡിനെ തുരത്താന്‍ പന്തം കത്തിച്ചോടി മധ്യപ്രദേശില്‍ ഒരു കൂട്ടമാളുകള്‍. അഗര്‍ മാല്‍വ ജില്ലയിലെ ഗ്രാമത്തിലെ ആളുകളാണ് ഓട് കൊറോണേ ഓട് എന്ന് ആര്‍ത്തുവിളിച്ചുകൊണ്ട് പന്തം കത്തിച്ചോടിയത്.

ഞായറാഴ്ചയായിരുന്നു ഗ്രാമീണരുടെ ‘പന്തം കൊളുത്തി പ്രകടനം’. ഈ ദൃശ്യങ്ങളുടെ വീഡിയോ സോഷ്യമീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘ഓട് കൊറോണേ ഓട്’ എന്ന് ആക്രോശിച്ചു കൊണ്ട് പന്തങ്ങള്‍ വായുവില്‍ ചുഴറ്റുന്നതായും ഗ്രാമത്തിന് പുറത്തേക്ക് എറിയുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ് ഇത്തരം പന്തം കത്തിച്ചോടല്‍ എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bhaag corona bhaag: Locals in MP village run with torches to drive away virus