സമീപകാലത്ത് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്ലാഷായിരുന്നു ഓണത്തിന് നടക്കാനിരുന്നത്. എന്നാല്‍ അവസാനനിമിഷം ക്ലാഷില്‍ നിന്ന് ദുല്‍ഖറിന്റെ ഐ ആം ഗെയിം പിന്മാറിയത് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചു. കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ഐ ആം ഗെയിം ബോക്‌സ് ഓഫീസില്‍ അണ്ടര്‍പെര്‍ഫോം ചെയ്യുകയാണ്.
ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ വലിയ ഹോള്‍ഡ് കാരണം പലയിടത്തും സെക്കന്‍ഡറി സ്‌ക്രീനുകള്‍ ലഭിച്ചത് ഐ ആം ഗെയിമിന് തിരിച്ചടിയായി. എന്നാല്‍ എല്ലായിടത്തും ഐ ആം ഗെയിമിന് മുകളില്‍ ബെത്‌ലഹേമിന്റെ ഡൊമിനേഷനാണ് കാണാന്‍ സാധിക്കുന്നത്. ദുല്‍ഖറിന്റെ സ്‌ട്രോങ് മാര്‍ക്കറ്റായ തെലുങ്കിലും ബെത്‌ലഹേം ഐ ആം ഗെയിമിനെ ഓവര്‍ഷാഡോ ചെയ്യുകയാണ്.

ഹൈദരബാദില്‍ ഈ ഡൊമിനേഷന്‍ കൃത്യമായി കാണാനാകുന്നുണ്ട്. ഐ ആം ഗെയിമിന്റെ ആകെയുള്ള 52 ഈവനിങ് ഷോകളില്‍ 20 എണ്ണം മാത്രമാണ് ഫാസ്റ്റ് ഫില്ലിങ്ങാകുന്നത്. 39 ശതമാനം മാത്രമാണ് ചിത്രത്തിന്റെ ഫുട്ഫാള്‍ റേറ്റിങ്. അതേസമയം ബെത്‌ലഹേം കുടുംബ യൂണിറ്റ് ഗംഭീര മുന്നേറ്റമാണ് നടത്തുന്നത്. 59 ഈവനിങ് ഷോകളില്‍ 37 എണ്ണം ഹൗസ്ഫുള്ളാണ്.
ദുല്‍ഖറിന്റെ ആരാധകര്‍ എപ്പോഴും പറയാറുള്ള തെലുങ്ക് മാര്‍ക്കറ്റില്‍ ഇങ്ങനെയൊരു തിരിച്ചടി ആരും പ്രതീക്ഷിച്ചിട്ടില്ല. പക്കാ തെലുങ്ക് ഫ്‌ളേവറിലുള്ള സിനിമയെക്കാള്‍ ഫീല്‍ഗുഡ് സിനിമക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് സിനിമാലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. ബെത്‌ലഹേമിന്റെ തെലുങ്ക് വേര്‍ഷന്‍ കഴിഞ്ഞദിവസമാണ് തിയേറ്ററുകളിലെത്തിയത്. പ്രേമലുവിനെപ്പോലെ മികച്ച വിജയമായി ബെത്‌ലഹേം മാറുമെന്നാണ് കണക്കുകൂട്ടല്‍.

ബോക്‌സ് ഓഫീസില്‍ ബെത്‌ലഹേം ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ 250 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. വാഴ 2, തുടരും, ദൃശ്യം 3, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകളുടെ കളക്ഷന്‍ ഇന്ന് ഒരൊറ്റദിവസം കൊണ്ട് ബെത്‌ലഹേം മറികടന്നു.
അതേസമയം ഐ ആം ഗെയിം തരക്കേടില്ലാത്ത കളക്ഷനാണ് നേടുന്നത്. രണ്ട് ദിവസം കൊണ്ട് 22 കോടിക്കടുത്ത് ചിത്രം നേടിക്കഴിഞ്ഞു. മൂന്ന് വര്‍ഷത്തിന് ശേഷം സ്വന്തം മണ്ണിലേക്കുള്ള തിരിച്ചുവരവില്‍ ദുല്‍ഖര്‍ എന്ന പെര്‍ഫോമര്‍ കൈയടി നേടുന്നുണ്ട്. കരിയറിലെ രണ്ടാമത്തെ 100 കോടിയായി ഐ ആം ഗെയിം മാറുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: Bethlehem Kudumba Unit dominates I’m Game in Hyderabad
