കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടത്തിയത് കൃത്രിമത്വത്തിലൂടെയും ഭീഷണിയിലൂടെയുമാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.
പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയെ വസതിയിലെത്തി സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
തെരഞ്ഞെടുപ്പ് പരാജയത്തില്‍ മമതയ്ക്കും അവരുടെ പാര്‍ട്ടിക്കും അഖിലേഷ് യാദവ് ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു.
‘ബംഗാളിലെ തെരഞ്ഞെടുപ്പ് ഉത്തര്‍പ്രദേശ് മോഡലിലാണ് നടത്തിയത്. അത് ഭീഷണിയിലൂടെയും കൃത്രിമത്വത്തിലൂടെയുമാണ്,’ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിലും അദ്ദേഹം പങ്കെടുത്തു.
ബി.ജെ.പി, തെരഞ്ഞെടുപ്പ് കമ്മീഷന്‍, അണ്ടര്‍ ഗ്രൗണ്ട് ഘടകങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ബഹുതല മാഫിയ തന്ത്രങ്ങള്‍ക്ക് ബംഗാള്‍ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളമുള്ള ജനാധിപത്യ ശക്തികള്‍ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട അഖിലേഷ് മമത ബാനര്‍ജിയുടെയും അഭിഷേക് ബാനര്‍ജിയുടെയും സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ബി.ജെ.പി സ്ത്രീ വിരുദ്ധരാണെന്നും ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിന്റെ പുനരാഖ്യാനമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Bengal elections are Uttar Pradesh model; We are with you in the fight to save democracy: Akhilesh Yadav expresses solidarity with Mamata
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.