ന്യൂസിലാന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ട്രെന്‍ഡ് ബ്രിഡ്ജ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിനെ 438 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആക്കിയിരിക്കുകയാണ്.
നിലവില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് രണ്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സാണ് നേടിയത്. വില്‍ ഒറോര്‍ക്കിന്റെ പന്തില്‍ പൂജ്യം റണ്‍സ് നേടിയ എമിലിയോ ഗേയ് ആണ് കൂടാരം കയറിയത്.
അതേസമയം ആദ്യ ഇന്നിങ്‌സില്‍ കിവീസിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റനും ഓപ്പണറുമായ ടോം ലാഥവും ഡെവോണ്‍ കോണ്‍വേയുമാണ്. ലാഥം 214 പന്തില്‍ 151 റണ്‍സ് നേടിയാണ് പുറത്തായത്. കോണ്‍വേ 224 പന്തില്‍ 157 റണ്‍സും നേടി. ഇരുവരുടേയും തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ന്യൂസിലാന്‍ഡ് സ്‌കോര്‍ ഉയര്‍ത്തിയത്. മറ്റാര്‍ക്കും ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു.
അതേസമയം ഇംഗ്ലണ്ടിന് വേണ്ടി മത്സരത്തില്‍ മികച്ച ബൗളിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ്. 70 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്.
തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ഒരു മിന്നും റെക്കോഡ് സ്വന്തമാക്കാനും സ്‌റ്റോക്‌സിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 7000+ റണ്‍സും 250+ വിക്കറ്റും നേടുന്ന രണ്ടാമത്തെ താരമാകാനാണ് സ്‌റ്റോക്‌സിന് സാധിച്ചത്.
📈 Players with 7000 runs and 250 wickets in Test cricket:
🔘 Jacques Kallis
🔘 Ben Stokes
An incredible spell this morning from Ben Stokes to make history at Trent Bridge ❤️ pic.twitter.com/KF7U8exGwj
ലോക ചരിത്രത്തില്‍ ഈ നേട്ടത്തില്‍ ആദ്യമെത്തിയത് പ്രോട്ടിയാസ് ഇതിഹാസം ജാക്വസ് കാലിസാണ്. റെഡ് ബോളില്‍ സ്റ്റോക്സ് 7228 ടെസ്റ്റ് റണ്‍സും 250 വിക്കറ്റുകളുമാണ് നിലവില്‍ നേടിയത്. അതേസമയം കാലിസ് 13289 റണ്‍സും 292 വിക്കറ്റുകളുമായാണ് തന്റെ ഐതിഹാസിക കരിയറില്‍ നിന്ന് സ്വന്തമാക്കിയത്. ചരിത്രത്തില്‍ മറ്റൊരു ടീമിന്റെ താരങ്ങള്‍ക്കും ഈ തകര്‍പ്പന്‍ നേട്ടത്തില്‍ എത്തിച്ചേരാന്‍ സാധിച്ചില്ല എന്ന് എടുത്തുപറയേണ്ടതാണ്.
കഴിഞ്ഞ ടെസ്റ്റില്‍ വിലക്ക് നേരിടേണ്ടി വന്ന സ്‌റ്റോക്‌സ് അവസാന മത്സരത്തില്‍ ടീമിലെത്തിയതോടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. നിലവില്‍ ഇംഗ്ലണ്ടും ന്യൂസിലാണ് പരമ്പരയില്‍ 1-1ന് ഒപ്പത്തിനൊപ്പമാണ്. നിര്‍ണായകമായ മത്സരത്തില്‍ വിജയം മാത്രമാണ് ഇരുവരുടെയും ലക്ഷ്യം.
Content Highlight: Ben Stokes In Great Record Achievement In Test Cricket