എഡിറ്റര്‍
എഡിറ്റര്‍
ഒരു മിനുട്ടിനുള്ളില്‍ 15 പഞ്ച്;മദ്യപിച്ച് നടുറോഡില്‍ തെരുവുഗുണ്ടയെപ്പോലെ അടിയുണ്ടാക്കി ബെന്‍ സ്‌റ്റോക്‌സ്; വീഡിയോ
എഡിറ്റര്‍
Thursday 28th September 2017 8:51pm

 

ലണ്ടന്‍: കളിക്കളത്തില്‍ മിന്നും താരമായി വളര്‍ന്നു വരുന്ന താരമാണ് ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്. എന്നാല്‍ ക്രിക്കറ്റില്‍ മാത്രമല്ല അടിപിടിയിലും താന്‍ ഒന്നാമനാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവ താരം.


Also Read: കേരള സര്‍വകലാശാലയില്‍ ചരിത്ര വിജയവുമായി എസ്.എഫ്.ഐ; 64 ല്‍ 61 ലും ജയം


കഴിഞ്ഞദിവസം സ്റ്റോക്‌സ് അറസ്റ്റിലായെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. എന്നാല്‍ എന്തിനാണ് താരം പിടിയിലായെന്നതിനെക്കുറിച്ച് വ്യക്തത ഉണ്ടായിരുന്നില്ല.

ഒടുവില്‍ അറസ്റ്റിനു പിന്നിലെ കാരണം പുറംലോകം അറിഞ്ഞിരിക്കുകയാണ് അതും വീഡിയോ സഹിതം. വെസ്റ്റ് ഇന്‍ഡീസിനെതിരായ മല്‍സരവിജയം ആഘോഷിക്കുന്നതിനിടെ ബാറില്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയ സ്റ്റോക്‌സ് നടുറോഡില്‍ യുവാവിനെ ക്രൂരമര്‍ദ്ദനത്തിനിരയാക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

ബ്രിസ്റ്റോളിലെ ബാര്‍ഗോ ബാറിലായിരുന്നു സംഭവം. സ്‌റ്റോക്‌സുള്‍പ്പെടെ നാലുപേരാണ് വീഡിയോയിലുള്ളത്. യുവാക്കളുമായി തര്‍ക്കത്തിലേര്‍പ്പെടുന്ന താരം രണ്ടുപേരെ ക്രൂരമായി മര്‍ദ്ദിക്കുകയാണ്. ഒരു മിനുട്ടിനുള്ളില്‍ യുവാവിനെ 15 തവണയാണ് സ്റ്റോക്‌സ് മര്‍ദ്ദിക്കുന്നത്. ഇയാള്‍ അടിയേറ്റ് താഴെ വീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്.


Dont Miss: ‘താനെന്തൊരു ദുരന്താടോ! ഈ സിനിമ കാണാന്‍ പോകുന്നവരൊക്കെ കോവാലന്‍ നിരപരാധിയാണെന്ന് വിശ്വസിക്കുന്നുവെന്നാണോ?’; ലാല്‍ ജോസിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ


ഒരാളെ അടിച്ച് വീഴ്ത്തിയ സ്‌റ്റോക്‌സ് അടുത്തയാള്‍ക്ക് നേരെ തിരിയുകയും ചെയ്യുന്നുണ്ട്. ദേശീയ ടീമിലെ സഹതാരം അലക്‌സ് ഹെയില്‍സിനേയും വീഡിയോയില്‍ കാണാം. തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സ്‌റ്റോക്‌സിന്റെ നടുറോഡിലെ പ്രകടനം.

മര്‍ദ്ദനത്തില്‍ പരുക്കേറ്റ 27 കാരന്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Advertisement