എഡിറ്റര്‍
എഡിറ്റര്‍
നോട്ടു നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ തലസ്ഥാനത്തെ എ.ടി.എമ്മില്‍ നിന്ന് കള്ളനോട്ട്
എഡിറ്റര്‍
Tuesday 7th November 2017 10:18pm

 

ന്യൂദല്‍ഹി: കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുന്നതിന് രാജ്യത്തെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചതിന്റെ ഒന്നാം വാര്‍ഷികത്തില്‍ എ.ടി.എമ്മില്‍ നിന്ന ദല്‍ഹി ഷഹീന്‍ ബാഗ് സ്വദേശിയായ മുഹമ്മദ് ശബാദിന് ലഭിച്ചത് രണ്ടായിരത്തിന്റെ കള്ള നോട്ട്.

ഇന്നലെ യെസ് ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്ന് മുഹമ്മദ് ശബാദ് പതിനായിരം രൂപ് പിന്‍വലിച്ചത്. ലഭിച്ച നോട്ടില്‍ ഒന്ന് കള്ള നോട്ടായിരുന്നു. രണ്ടായിരം രൂപയുടെ നോട്ടില്‍ പകുതി മാത്രമാണ് പ്രിന്റുണ്ടായിരുന്നത്. എന്നാല്‍ മറ്റ് നോട്ടുകളൊന്നും കള്ള നോട്ടായിരുന്നില്ല.

തുടര്‍ന്ന് യെസ് ബാങ്ക് കസ്റ്റമര്‍ കെയറിനോട് വിവരം വിളിച്ചറിയിച്ചെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. തുടര്‍ന്ന് ശബാദ് പൊലീസില്‍ പരാതി നല്‍കി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 


Also Read ‘നിങ്ങള്‍ കള്ളപ്പണ വിരുദ്ധദിനം ആഘോഷിച്ചോളൂ… ഞങ്ങള്‍ക്ക് നാളെ അദ്വാനിയുടെ പിറന്നാളാണ്’; കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും ശത്രുഘ്‌നന്‍ സിന്‍ഹ


ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 420-ാം വകുപ്പ് പ്രകാരം വസ്തു വിതരണത്തിലെ വഞ്ചനയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച വരികയാണ്.

നോട്ട് നിരോധനത്തിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ ആര്‍.ബി.ഐയ്ക്ക് പകരം ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ടുകള്‍ കണ്ടെടുത്തത് വാര്‍ത്തയായിരുന്നു.

Advertisement