എഡിറ്റര്‍
എഡിറ്റര്‍
ബീഫ് വിളമ്പിയെന്ന പരാതിയുമായി മുനിസിപ്പാലിറ്റിയെക്കൊണ്ട് ഹോട്ടല്‍ പൂട്ടിച്ചു; പരാതി വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ ഗോ രക്ഷാ ദള്‍ നേതാവിനെതിരെ കേസുമായി പൊലീസ്
എഡിറ്റര്‍
Monday 20th March 2017 7:30pm

 

ജയ്പൂര്‍: ബീഫ് വിളമ്പിയെന്ന പരാതിയുമായി ഹോട്ടല്‍ പൂട്ടിച്ച ഗോ രക്ഷാ ദള്‍ നേതാവിനെതിരെ പൊലീസ് വ്യാജ പരാതിയ്ക്ക് കേസെടുത്തു. ബീഫ് വിളമ്പിയെന്ന പരാതിയെത്തുടര്‍ന്ന് മുനിസിപ്പാലിറ്റിയെക്കൊണ്ട് ഹോട്ടല്‍ പൂട്ടിച്ച നേതാവിനെതിരെയാണ് ജയ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.


Also read ഡ്രൈ ഡേയില്‍ കൈക്കൂലിയായി മദ്യം നല്‍കിയില്ല; ബാര്‍ ജീവനക്കാര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം, വീഡിയോ കാണാം


ജയ്പൂരിലെ ഹായത്ത് റബ്ബാനി ഹോട്ടലില്‍ ബീഫ് വിളമ്പിയെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് മുനിസിപ്പാലിറ്റി ഹോട്ടല്‍ പൂട്ടി സീല്‍ ചെയ്യുന്നത്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഹോട്ടലുടമ നയീം റബ്ബാനിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഹോട്ടലില്‍ ബീഫ് പാചകം ചെയ്തില്ലെന്ന് വ്യക്തമാവുകയായിരുന്നു. ഇതേ തുടര്‍ന്ന് പരാതിക്കാരനായ ഗോ രക്ഷാ ദള്‍ നേതാവ് കമാല്‍ ദീദിക്കെതിരെ വ്യാജ പരാതി നല്‍കിയതിനും മത വികാരം വൃണപ്പെടുത്താനുള്ള മനപൂര്‍വ്വമായ ശ്രമത്തിനും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഹോട്ടലില്‍ ബീഫ് വിളമ്പുന്നതായും മാംസാവശിഷ്ടങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതായും പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് മുനിസിപ്പാലിറ്റി നടപടി സ്വീകരിക്കുന്നത്. ഹോട്ടലുടമ നടത്തിപ്പുമായി ബന്ധപെട്ട രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുകയായിരുന്നു.

Advertisement