യുവമോര്‍ച്ച മുന്‍ മണ്ഡലം പ്രസിഡന്റിനെ വീട്ടില്‍ കയറി മര്‍ദിച്ചു; ഒന്‍പത് ആര്‍.എസ്.എസുകാര്‍ക്കെതിരെ കേസ്
കണ്ണൂര്‍: കണ്ണൂരില്‍ യുവമോര്‍ച്ച മുന്‍ ഭാരവാഹിയെയും അമ്മയെയും വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ ഒന്‍പത് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. യുവമോര്‍ച്ച കണ്ണൂര്‍ ചിറക്കല്‍ മണ്ഡലം മുന്‍ പ്രസിഡന്റ് സൂരജ് രാധനെയും അമ്മ സുജാതയെയുമാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മര്‍ദിച്ചത്. വളപട്ടണം പൊലീസാണ് അക്രമികള്‍ക്കെതിരെ കേസെടുത്തത്.
ഇന്‍സ്റ്റഗ്രാമില്‍ ബി.ജെ.പി ജില്ല സെക്രട്ടറി അര്‍ജുന്‍ മാവിലക്കണ്ടിക്കെതിരെ സൂരജ് ഒരു വിമര്‍ശനം പങ്കുവെച്ചിരുന്നു. ഇത് പിന്‍വലിച്ചില്ലെങ്കില്‍ ആക്രമണമുണ്ടാകുമെന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ബുധനാഴ്ച രാത്രി പതിനൊന്നര മണിയോടെ പുതിയതെരു മണ്ഡപത്തിന് സമീപത്തെ സൂരജിന്റെ വീട്ടിലെത്തി ആക്രമികള്‍ സൂരജിനെയും മാതാവിനെയും മര്‍ദിച്ചത്.
ഇരുമ്പ് പൈപ്പും വടിയും ഉപയോഗിച്ചായിരുന്നു മര്‍ദനം. സൂരജിനെ മര്‍ദിക്കന്നത് തടയുന്നതിനിടെ മാതാവിനെയും സുഹൃത്തുക്കളെയും അക്രമികള്‍ ഉപദ്രവിച്ചു. വീടിന്റെ ജനല്‍ചില്ലുകളും അക്രമികള്‍ തകര്‍ത്തു. ജഗന്‍, ആകാശ്, ആദിത്ത്, ഗോപികൃഷ്ണന്‍, അര്‍ജുന്‍, സഗിനന്ദ്, വൈശാഖ്, അഭിനവ് എന്നീ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
content highlights: beat YuvaMorcha former constituency president in house; Case against 9 RSS members