‘രാജ്യത്തെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, നുഴഞ്ഞു കയറ്റക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണം. ഗാര്‍ഹിക, ബിസിനസ് ആവശ്യങ്ങള്‍ക്ക് ഏതെങ്കിലും വ്യക്തികളെ നിയമിക്കുമ്പോള്‍ അവരുടെ ഐഡന്റിറ്റി കൃത്യമായി പരിശോധിക്കണം. സംസ്ഥാനത്തിന്റെ സുരക്ഷ നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്,’യോഗി ആദിത്യനാഥ് എക്‌സില്‍ കുറിച്ചു.
സംസ്ഥാനത്ത് അനധികൃതമായി സ്ഥിര താമസമുള്ള മുഴുവന്‍ കുടിയേറ്റക്കാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സംസ്ഥാനത്ത് നിയമ വിരുദ്ധമായി കടന്നുകൂടിയെന്ന് സംശയിക്കുന്ന റോഹിങ്ക്യന്‍, ബംഗ്ലാദേശി വ്യക്തികള്‍ക്കെതിരെ പൊലീസ് നടപടിയാരംഭിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച് 17 മുന്‍സിപ്പല്‍ സ്ഥാപനങ്ങളിലെ അധികാരികള്‍ക്ക് സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യാജ മാര്‍ഗങ്ങളിലൂടെ വിദേശ പൗരന്മാര്‍ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ നേടുന്നതായുള്ള ആശങ്കകളും നിലവിലുണ്ട്.
അത്തരത്തില്‍ നിരവധി വ്യാജ രേഖകള്‍ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരും പൊലീസും ഏകോപിതമായി വിഷയത്തില്‍ ഇടപെടുന്നുണ്ട്, സംശയമുള്ള എല്ലാ കേസുകളിലും ഉടനടി നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിനായി പ്രത്യേക തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് ഉത്തരവിറക്കിയിരുന്നു.
Content Higlight: ‘Be vigilant against infiltrators’, verify the identity of those hired for jobs: Yogi Adityanath