മോദി സര്‍ക്കാരിന്റെ പോരാട്ടം ട്വിറ്ററിലെ ബ്ലൂ ടിക്കറ്റിനു വേണ്ടിയാണ്, കൊവിഡിനെതിരെയല്ലെന്ന് രാഹുല്‍
Kerala News
മോദി സര്‍ക്കാരിന്റെ പോരാട്ടം ട്വിറ്ററിലെ ബ്ലൂ ടിക്കറ്റിനു വേണ്ടിയാണ്, കൊവിഡിനെതിരെയല്ലെന്ന് രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th June 2021, 4:41 pm

ന്യൂദല്‍ഹി: രാജ്യം രൂക്ഷമായ വാക്‌സിന്‍ ക്ഷാമം നേരിടുമ്പോഴും ട്വിറ്ററിലെ ബ്ലൂ മാര്‍ക്കിന് വേണ്ടിയാണ് കേന്ദ്രത്തിന്റെ പോരാട്ടമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഒരാള്‍ക്ക് കൊവിഡ് വാക്‌സിന്‍ കിട്ടണമെങ്കില്‍ അയാള്‍ ‘ആത്മനിര്‍ഭര്‍’ ആയിരിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

‘മോദി സര്‍ക്കാര്‍ ബ്ലൂ ടിക്കിനായി പോരാടുകയാണ്. നിങ്ങള്‍ക്ക് കൊവിഡ് -19 വാക്‌സിന്‍ വേണമെങ്കില്‍, സ്വയം ആശ്രയിക്കേണ്ടി വരും!’ രാഹുല്‍ പറഞ്ഞു.

കഴിഞ്ഞദിവസം, ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നും ട്വിറ്റര്‍ ബ്ലൂ ടിക്ക് ഒഴിവാക്കിയിരുന്നു. പിന്നാലെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെയും ആര്‍.എസ്.എസ് നേതാക്കളായ സുരേഷ് ജോഷി, അരുണ്‍ കുമാര്‍, സുരേഷ് സോണി എന്നിവരുടെയും ബ്ലൂ ടിക്ക് ബാഡ്ജുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നത്.
പിന്നീട് ബ്ലൂ ടിക്കറ്റ് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.

കേന്ദ്രവും ട്വിറ്ററും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായി തുടരുകയാണ്. ട്വിറ്ററിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

സാമൂഹിക മാധ്യമങ്ങള്‍ക്കുള്ള പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പ്രകാരം ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു.

ഐ.ടി നിയമങ്ങള്‍ പാലിക്കാത്ത പക്ഷം അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകേണ്ടിവരുമെന്ന് കേന്ദ്രം ട്വിറ്ററിനെ അറിയിച്ചു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highglights: Be Self Reliant…”: Rahul Gandhi Jabs Centre Over Twitter Blue Tick Row