പാകിസ്താനെ പുകഴ്ത്തി ചൈന; നേപ്പാളിനോടും അഫ്ഗാനിസ്ഥാനോടും പാകിസ്താനെ പോല ആകണമെന്ന് ആവശ്യം
World News
പാകിസ്താനെ പുകഴ്ത്തി ചൈന; നേപ്പാളിനോടും അഫ്ഗാനിസ്ഥാനോടും പാകിസ്താനെ പോല ആകണമെന്ന് ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th July 2020, 1:24 pm

ബീജിങ്: പാകിസ്താനെ പോലെ ആകണമെന്ന് അഫ്ഗാനിസ്ഥാനോടും നേപ്പാളിനോടും ആവശ്യപ്പെട്ട് ചൈന. ഉരുക്ക് സഹോദരനായ പാകിസ്താനെ പോലെ ആകണമെന്നാണ് ഇരു രാജ്യങ്ങളോടും ചൈന ആവശ്യപ്പെട്ടത്.

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ സഹകരണം ഉറപ്പാക്കുന്നത് സംബന്ധിച്ച് നാല് രാജ്യങ്ങളും തമ്മില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ വാങ് യി പാകിസ്താനെ മാതൃകയാക്കണമെന്ന തരത്തിലുള്ള പരമാര്‍ശം നടത്തിയത്.

അഫ്ഗാനിസ്ഥാനും നേപ്പാളും പാകിസ്താനെ പോലെ ആകണമെന്നും കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ നാല് രാജ്യങ്ങളുടെ സഹകരണം ശക്തമാക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

കൊവിഡ് 19 പ്രതിസന്ധിയെ തരണം ചെയ്യുന്നതിനും ചൈന-പാകിസ്താന്‍ ഇക്കണോമിക് കോറിഡോര്‍ (സി.പി.ഇ.സി) ഉള്‍പ്പെടെയുള്ള ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബി.ആര്‍.ഐ) പ്രകാരമുള്ള പദ്ധതികളുടെ പ്രവര്‍ത്തനം തുടരുന്നതിനും നാല് കക്ഷി സഹകരണം ഉണ്ടാക്കണമെന്ന് ചൈന അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, പാകിസ്ഥാന്‍ എന്നിവരോട് ആവശ്യപ്പെട്ടു.

യോഗത്തില്‍ അഫ്ഗാനിസ്ഥാന്‍ ആക്ടിംഗ് വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് ആത്മര്‍, പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി, സാമ്പത്തികകാര്യ മന്ത്രി ഖുസ്രോ ബക്ത്യാര്‍, നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് കുമാര്‍ ഗ്യാവാലി എന്നിവര്‍ പങ്കെടുത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ