ന്യൂസിലാന്‍ഡിന് എതിരെയുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. പരമ്പരക്കായി 15 അംഗ ടീമിനെയാണ് പുറത്ത് വിട്ടിരിക്കുന്നത്. പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ടീമിലേക്ക് തിരിച്ചെത്തി.
ന്യൂസിലാന്‍ഡിന് എതിരെയുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. പരമ്പരക്കായി 15 അംഗ ടീമിനെയാണ് പുറത്ത് വിട്ടിരിക്കുന്നത്. പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ടീമിലേക്ക് തിരിച്ചെത്തി.
എന്നാല്‍, പരമ്പരയില്‍ ശ്രേയസ് കളിക്കുന്നത് താരത്തിന് സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ (സി.ഒ.ഇ) നിന്ന് ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിക്കുന്നത് അനുസരിച്ചായിരിക്കും. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ താരം നിലവില്‍ സി.ഒ.ഇയില്‍ തുടരുകയാണ്.

Photo: BCCI/x.com
സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍മാരായി കെ.എല്‍ രാഹുലും റിഷബ് പന്തുമാണുള്ളത്. ഇഷാന്‍ കിഷനോ മലയാളി താരം സഞ്ജു സംസോണോ ടീമില്‍ ഇടം പിടിക്കാന്‍ സാധിച്ചില്ല.
കിവികള്‍ക്ക് എതിരായ ടീമില്‍ ഇഷാന് അവസരം ലഭിച്ചേക്കുമെന്ന് പന്തിനെ ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒപ്പം സൂപ്പര്‍താരം മുഹമ്മദ് ഷമിയും ഏകദിന ടീമില്‍ എത്തിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കൊന്നും അവസരം ലഭിച്ചില്ല.
🚨 News 🚨
India’s squad for @IDFCFIRSTBank ODI series against New Zealand announced.
Details ▶️ https://t.co/Qpn22XBAPq#TeamIndia | #INDvNZ pic.twitter.com/8Qp2WXPS5P
— BCCI (@BCCI) January 3, 2026
ഇതിനൊപ്പം ഹര്‍ദിക് പാണ്ഡ്യയും ടീമിലില്ല. താരത്തിന് 10 ഓവറുകള്‍ എറിയാന്‍ ഇതുവരെ ക്ലിയറന്‍സ് ലഭിച്ചിട്ടില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു. കൂടാതെ വരാനിരിക്കുന്ന ടി – 20 ലോകകപ്പില്‍ താരം കളിക്കുന്നതിനാല്‍ ജോലി ഭാരം കൈകാര്യം ചെയ്യാനാണ് താരത്തെ ഒഴിവാക്കിയതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂസിലാന്‍ഡിന് എതിരെയുള്ള ഏകദിന ടീം
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍* (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍
*ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയം
Content Highlight: BCCI announce squad for New Zealand ODI series; Shubhman Gill and Shreyas Iyer returns