അര്‍ജുന അവാര്‍ഡ്: വിരാട് കോഹ്‌ലിക്ക് നാമനിര്‍ദേശം
DSport
അര്‍ജുന അവാര്‍ഡ്: വിരാട് കോഹ്‌ലിക്ക് നാമനിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th April 2013, 4:52 pm

ബാംഗ്ലൂര്‍: ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷന്‍ വിരാട് കോഹ്‌ലിയെ ബി.സി.സി.ഐ നാമനിര്‍ദേശം ചെയ്യുന്നു. കോഹ്‌ലിക്ക് പുറമേ മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കറിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരമായ ധ്യാന്‍ ചന്ദ് അവാര്‍ഡിനും ബി.സി.സി.ഐ ശുപാര്‍ശ ചെയ്യുന്നുണ്ട്.[]

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിര്‍ണായക സ്വാധീനമായി മാറിയ വ്യക്തിയാണ് വിരാട്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്രിക്കറ്റര്‍ക്കുള്ള ഐ.സി.സി പുരസ്‌കാരം വിരാടിനായിരുന്നു.

ഇന്നാണ് നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട അവസാന തീയ്യതി. കഴിഞ്ഞ ദിവസം ഖേല്‍ രത്‌ന പുരസ്‌കാരത്തിനായി പാരാ അത്‌ലറ്റ് എച്ച്.എന്‍ ഗീരീഷ്, ഹോക്കി താരം സന്ദീപ് സിങ് എന്നിവരുടെ പേരുകളും സമര്‍പ്പിച്ചിരുന്നു.

ലണ്ടന്‍ പാരാലിമ്പിക്‌സില്‍ വെള്ളി മെഡല്‍ ജേതാവാണ് ഗിരീഷ്, ഈ വര്‍ഷം രാജ്യം ഗരീഷിനെ പദ്മ ശ്രീ നല്‍കി ആദരിച്ചിരുന്നു. ഹൈ ജംബിനാണ് ഗിരീഷിന് വെള്ളി ലഭിച്ചത്.