വാര്‍ണറിന്റെ റെക്കോഡിന് അധികം ആയുസില്ലായിരുന്നു; സ്മിത് ഇനി ബിഗ് ബാഷിന്റെ കിങ്
Sports News
വാര്‍ണറിന്റെ റെക്കോഡിന് അധികം ആയുസില്ലായിരുന്നു; സ്മിത് ഇനി ബിഗ് ബാഷിന്റെ കിങ്
ശ്രീരാഗ് പാറക്കല്‍
Friday, 16th January 2026, 7:20 pm

ബി.ബി.എല്ലില്‍ സിഡ്‌നി തണ്ടേഴ്‌സിനെ പരാജയപ്പെടുത്തി സിഡ്‌നി സിക്‌സേഴ്‌സ്. എസ്.സി.ജിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു സിക്‌സേഴ്‌സിന്റെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിഡ്‌നി തണ്ടേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി സിക്‌സേഴ്‌സ് വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ സിക്‌സേഴ്‌സിന്റെ വിജയശില്‍പ്പി സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തായിരുന്നു. സെഞ്ച്വറി നേടിയായിരുന്നു താരം ടീമിന് വേണ്ടി വെടിക്കെട്ട് പ്രകടനം നടത്തിയത്. വെറും 42 പന്തില്‍ നിന്ന് ഒമ്പത് കൂറ്റന്‍ സിക്‌സറും അഞ്ച് ഫോറും ഉള്‍പ്പെടെയായിരുന്നു താരം വെടിക്കെട്ട് പ്രകടനം നടത്തിയത്. 238.10 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടത്തില്‍ ഒന്നാമനാകാനും സ്മിത്തിന് സാധിച്ചിരിക്കുകയാണ്. ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് സ്മിത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ സിഡ്‌നി സിക്‌സേഴ്‌സിന്റെ ക്യാപ്റ്റനായ ഡേവിഡ് വാര്‍ണറെ മറികടന്നാണ് സ്മിത് ഒന്നാം സ്ഥാനത്തെത്തിയത്.

മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ സിഡ്‌നി സിക്‌സേഴ്‌സിനെതിരെ സെഞ്ച്വറി നേടിയതോടെ ബി.ബി.എല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന് നേട്ടത്തില്‍ സ്മിത്തിനൊപ്പമെത്താന്‍ വാര്‍ണര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ വാര്‍ണറിന്റെ നേട്ടത്തിന് അധികം ആയുസ് നല്‍കാതെയാണ് സ്മിത്ത് മറ്റൊരു സെഞ്ച്വറിയിലൂടെ റെക്കോഡ് ലിസ്റ്റില്‍ ഒന്നാമനായത്.

ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം

സ്റ്റീവ് സ്മിത് – 4

ഡേവിഡ് വാര്‍ണര്‍ – 3

ഡേവിഡ് വാര്‍ണര്‍

ബെന്‍ മെക്‌ഡെര്‍മോട്ട് – 3

അതേസമയം ആദ്യം ബാറ്റ് ചെയ്ത തണ്ടേഴ്‌സ് ഓപ്പണറും ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണര്‍ 65 പന്തില്‍ നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 110 റണ്‍സാണ് അടിച്ചെടുത്തത്. 169.23 എന്ന ഉഗ്രന്‍ സ്‌ട്രൈക്ക് റേറ്റിലാണ് മുന്‍ ഓസീസ് നായകന്‍ ആറാടിയത്.

അതേസമയം മത്സരത്തില്‍ വാര്‍ണറിന് പുറമെ 16 പന്തില്‍ 26 റണ്‍സെടുത്ത നിക് മാഡിസണാണ് ടീമിന്റെ രണ്ടാമത്തെ ടോപ്‌സ്‌കോറര്‍. മറ്റ് താരങ്ങള്‍ക്ക് കൂടുതല്‍ സംഭാവന ചെയ്യാന്‍ സാധിച്ചില്ല. സിഡ്നി സിക്സേഴ്‌സിനായി സാം കറന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ബെഞ്ചമിന്‍ മാനെന്റി, മിച്ചല്‍ സ്റ്റാര്‍ക്ക്, ജാക്ക് എഡ്വേഡ്‌സ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlight: BBL 2026: Steve Smith Surpass David Warner In Great Record Achievement

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ