വിഷു റിലീസായി എത്തിയ ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ ബസൂക്ക. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥയും സംവിധാനവും ചെയ്ത സിനിമ ഒരു ഗെയിം ത്രില്ലർ ഴോണറിലുള്ളതാണ്.
ചിത്രത്തിൻ്റെ ആദ്യ ഷോ കഴിഞ്ഞതിന് ശേഷം പോസിറ്റീവ് റിവ്യൂസുകൾ വരുന്നുണ്ട്. ഇപ്പോൾ ചിത്രത്തിനെക്കുറിച്ച് പ്രതികരിക്കുകയാണ് ആരാധകർ.
‘അടി ഇടി എല്ലാമുണ്ട് പടത്തിൽ. സൂപ്പർ പടമാണ്. ഗെയിമിങ്ങ് സിനിമയാണ്’ എന്നും
‘അമ്പത് വർഷമായി മലയാള സിനിമയിലെ പല ഗെയിമുകളും കളിക്കുകയാണ് മമ്മൂക്ക, ഇതൊരു ഗെയിം തന്നെ കഥ പറയാൻ വന്ന ഡീനോ ഡെന്നിസിനെ സംവിധാനവും ചെയ്യിപ്പിച്ചതിന് ഒരുപാട് കാരണങ്ങളുണ്ട്’ എന്നും ഒരാൾ പറയുന്നു.
1.50 കോടിയാണ് ബസൂക്ക റിലീസിന് മുന്‍പ് കേരളത്തില്‍ നിന്നും നേടിയത്. അവസാന 24 മണിക്കൂറില്‍ ബുക്ക് മൈ ഷോയില്‍ 38,000ല്‍ ഏറെ ടിക്കറ്റുകള്‍ വിറ്റുപോയി.
മമ്മൂട്ടിയോടൊപ്പം ഗൗതം വസുദേവ് മേനോൻ, സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും അഭിനയിക്കുന്നു.