ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ വിരമിക്കാന്‍ നിര്‍ബന്ധിതനായാല്‍ വിരാട് കോഹ്‌ലിയെയും വിരമിക്കലിലേക്ക് നയിക്കുമെന്ന് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി. രണ്ട് പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രോഹിത്തിനെ വിലയിരുത്തരുതെന്നും രോഹിത്തിനെ വിരമിക്കാന്‍ നിര്‍ബന്ധിച്ചാല്‍ അടുത്തത് വിരാട് ആയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ലോര്‍ഡ്‌സില്‍ രോഹിതിന്റെ അവസാന മത്സരമാകരുതെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും വിരമിക്കാനാണെങ്കില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നിലാണ് രോഹിത് കളിക്കേണ്ടതെന്നും ബാസിത് അലി ചൂണ്ടിക്കാട്ടി.
‘മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നിടത്തോളം കാലം അദ്ദേഹം (രോഹിത് ശര്‍മ) കളിക്കണം. ഇംഗ്ലണ്ടിലെ രണ്ട് മത്സരങ്ങളുടെ അടിസ്ഥാനത്തിലോ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തിലോ നിങ്ങള്‍ അദ്ദേഹത്തെ വിലയിരുത്തുകയാണെങ്കില്‍, നിങ്ങള്‍ വിരാട് കോഹ്‌ലിയെയും മറക്കാന്‍ കഴിയില്ല.
ഇന്ന് രോഹിത്തിനെ നിര്‍ബന്ധിച്ചാല്‍, അടുത്തത് വിരാട് ആയിരിക്കാം. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരാട് വിരമിക്കല്‍ പ്രഖ്യാപിച്ചതുപോലെ, ലോര്‍ഡ്‌സില്‍ ഇരുവരും വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. കളിക്കാര്‍ക്ക് മേല്‍ വളരെയധികം സമ്മര്‍ദം ചെലുത്തിയാല്‍, നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ ചില വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു, കാരണം ലോകം വിരാട് കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു.രോഹിത് ശർമ, വിരാട് കോഹ്‌ലി
അവസാന ഏകദിനത്തില്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. ഇത് രോഹിതിന്റെ അവസാന മത്സരമാണെങ്കില്‍, അദ്ദേഹം നന്നായി തന്നെ കളിച്ചേക്കും. ഇത് രോഹിതിന്റെ അവസാന മത്സരമാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മാത്രമല്ല വിരമിക്കാനാണെങ്കില്‍ ഒരു എവേ പരമ്പരയിലല്ല, മറിച്ച് സ്വന്തം ആരാധകര്‍ക്ക് മുന്നിലാണ് അദ്ദേഹം കളിക്കളത്തില്‍ ഇറങ്ങേണ്ടത്,’ ബാസിത് അലി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചപ്പോള്‍ സോഫിയ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യ മത്സരത്തില്‍ 21 പന്തില്‍ 11 റണ്‍സും രണ്ടാമത്തെ മത്സരത്തില്‍ 47 പന്തില്‍ 26 റണ്‍സുമായിരുന്നു താരത്തിന്റെ സമ്പാദ്യം.
ഇതിന് പിന്നാലെ 2027 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ ലിസ്റ്റില്‍ രോഹിത് ശര്‍മ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബി.സി.സി.ഐയുടെ യോഗത്തില്‍ പല തീരുമാനങ്ങളും എടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതോടെ ഇംഗ്ലണ്ടിനെതി മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Basit Ali Talking About Virat Kohli And Rohit Sharma