'എ പാല്‍തു ഫാഷന്‍ ഷോ'; ബേസില്‍ ചിത്രം പാല്‍തു ജാന്‍വറിന്റെ പ്രൊമോ സോങ്
Entertainment news
'എ പാല്‍തു ഫാഷന്‍ ഷോ'; ബേസില്‍ ചിത്രം പാല്‍തു ജാന്‍വറിന്റെ പ്രൊമോ സോങ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th August 2022, 6:23 pm

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും നിര്‍മിച്ച് ബേസില്‍ ജോസഫ് നായകനായി എത്തുന്ന പാല്‍തു ജാന്‍വറിന്റെ പ്രൊമോ സോങ് റിലീസ് ചെയ്തു.

ഓണത്തിനാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ‘എ പാല്‍തു ഫാഷന്‍ ഷോ’ എന്ന ടൈറ്റിലില്‍ ജസ്റ്റിന്‍ വര്‍ഗീസ് സംഗീതമൊരുക്കി സുഹൈല്‍ കോയ രചന നിര്‍വഹിച്ച ‘മണ്ടി മണ്ടി’ എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്നത് മലയാളികള്‍ക്ക് പ്രിയങ്കരരായ വ്‌ലോഗര്‍ വൃദ്ധി വിശാല്‍, ശങ്കരന്‍ വ്‌ലോഗ്‌സ്, അല്ലു വ്‌ലോഗ്‌സ്, അമേയ, ജെസ്സ് സ്വീജന്‍ എന്നിവര്‍ ചേര്‍ന്നാണ്.

ഇവരെ കൂടാതെ നിരവധി വളര്‍ത്തു മൃഗങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബേസില്‍ ജോസഫ് തന്നെയാണ് പ്രോമോ സോങ്ങ് സംവിധാനം ചെയ്തിരിക്കുന്നത്. സമീര്‍ താഹിറാണ് ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്.

കലാസംവിധാനം അജയന്‍ ചാലിശ്ശേരി, കോസ്റ്റ്യൂം മഷര്‍ ഹംസ, മെയ്ക്ക് അപ്പ് റോണക്‌സ് സേവ്യര്‍, എഡിറ്റര്‍ ചമന്‍ ചാക്കോ, സൗണ്ട് നിതിന്‍ ലൂക്കോസ്

നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. നവാ?ഗതനായ സം?ഗീത് പി. രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ് ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു.

ജസ്റ്റിന്‍ വര്‍ഗീസ് ആണ് സം?ഗീതം. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. ഡി.ഒ.പി രണ്‍ദീവ്, ആര്‍ട് ഗോകുല്‍ ദാസ്, എഡിറ്റിംങ് കിരണ്‍ ദാസ്, കോസ്റ്റ്യൂം മാഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് നിഥിന്‍ ലൂക്കോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മനമ്പൂര്‍, വിഷ്വല്‍ എഫക്ട് വൈറ്റ് വി.എഫ്.എക്‌സ്, ടൈറ്റില്‍ എല്‍വിന്‍ ചാര്‍ളി, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത്, ചന്ദ്രശേഖര്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Content Highlight: Basil josph’s  Palthu Janwar movie promo song released