പൃഥിയോട് മര്യാദ കൊണ്ടുള്ള ഒരു പേടിയുണ്ടായിരുന്നു: ബേസില്‍ ജോസഫ്
Malayalam Cinema
പൃഥിയോട് മര്യാദ കൊണ്ടുള്ള ഒരു പേടിയുണ്ടായിരുന്നു: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th August 2025, 3:20 pm

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനാണ് ബേസില്‍ ജോസഫ്. 2013ല്‍ തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സഹ സംവിധായകനായിട്ടാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ആദ്യ ചിത്രമായ കുഞ്ഞിരാമായണം മുതല്‍ തന്നെ ബേസില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. പിന്നീട് ഗോദ, മിന്നല്‍ മുരളി എന്നീ മൂന്ന് സിനിമകളിലൂടെ തന്നെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറാന്‍ അദ്ദേഹത്തിന് എളുപ്പം സാധിച്ചിരുന്നു.

ബേസിലും പൃഥ്വിരാജ് സുകുമാരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ഗുരുവായൂരമ്പലനടയില്‍. വിപിന്‍ദാസ് സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോള്‍ പൃഥ്വിരാജിന്റെ കൂടെ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ബേസില്‍ ജോസഫ്. പൃഥ്വിരാജിനോട് തനിക്ക് മര്യാദ കൊണ്ടുള്ള പേടി ഉണ്ടായിരുന്നുവെന്ന് ബേസില്‍ പറയുന്നു.

മലയാള സിനിമയെ രാജ്യത്തൊട്ടാകെ പ്രതിനിധീകരിക്കുന്ന ആളാണ് പൃഥ്വിരാജ് എന്നും തനിക്കും എത്രയോ മുമ്പ് സിനിമയില്‍ വന്ന പൃഥ്വിയുടെ ആരാധകനാണ് താനെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ പൃഥിയുടെ വലിയ ആരാധകന്‍ കൂടിയാണ്. ആ ഒരു ബഹുമാനം എനിക്ക് ഉണ്ടായിരുന്നു. ഞങ്ങള്‍ കൂടിച്ചേരുന്ന സമയത്ത് സിനിമയുമായി ബന്ധപ്പെട്ട് പൃഥിക്കുണ്ടായ കുറെ അനുഭവങ്ങള്‍ അദ്ദേഹം പറയും. അതുകേട്ട് അങ്ങനെ ഞങ്ങള് വലിയ കൂട്ടായി,’ ബേസില്‍ ജോസഫ് പറഞ്ഞു.

വിമാനം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് താന്‍ ആദ്യമായി പൃഥ്വിരാജിനെ കാണുന്നതെന്നും പൃഥ്വിരാജിനോട് എങ്ങനെ പോയി സംസാരിക്കുമെന്ന ടെന്‍ഷനൊക്കെയുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. ആദ്യ ദിവസങ്ങളിലൊക്കെ അദ്ദേഹത്തിന്റെ അടുത്തുപോകാതെ മാറിനില്‍ക്കാറായിരുന്നു പതിവെന്നും പിന്നീട് നല്ല അടുപ്പമായെന്നും ബേസില്‍ പറഞ്ഞു. സിനിമ മാത്രം ആലോചിച്ച് ജീവിക്കുന്ന ആളാണ് അദ്ദേഹമെന്നും ഒരുപാട് ടിപ്പെല്ലാം അദ്ദേഹത്തോട് ചോദിച്ചിരുന്നെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു

Content Highlight: Basil Joseph Talks About Prithviraj