ചെറിയ വേഷത്തില്‍ അഭിനയിച്ചത് പോലും വലിയ ബഹുമതി; ഹൃദയപൂര്‍വ്വത്തില്‍ അഭിനയിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ബേസില്‍ ജോസഫ്
Malayalam Cinema
ചെറിയ വേഷത്തില്‍ അഭിനയിച്ചത് പോലും വലിയ ബഹുമതി; ഹൃദയപൂര്‍വ്വത്തില്‍ അഭിനയിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th September 2025, 3:08 pm

ഹൃദയപൂര്‍വ്വം സിനിമയില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് ബേസില്‍ ജോസഫ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം മോഹന്‍ലാലിന്റെയും ,സത്യന്‍ അന്തിക്കാടിന്റെയും കൂടെയുള്ള ഫോട്ടോ പങ്കുവെച്ചത്.

രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ഡ്രീം കം മൊമെന്റാണെന്ന അടിക്കുറിപ്പോടെയാണ് ബേസില്‍ ചിത്രം പങ്കുവെച്ചത്.

‘ ശരിക്കും പറഞ്ഞാല്‍ നൊസ്റ്റാള്‍ജിയായിരുന്നു. ചെറുപ്പത്തിലെ എന്റെ ഇഷ്ട്ടപ്പെട്ട അധിക സിനിമകളും ഈ ഐക്കോണിക് പെയറിന്റേതായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അവരുടെ സിനിമയില്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചത് പോലും ഞാന്‍ വലിയൊരു ബഹുമതിയായി കാണുന്നു. സത്യന്‍ സാറിനും ലാല്‍ സാറിനും നന്ദി,’

സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ കോമ്പോയില്‍ പുറത്തിറങ്ങിയ ഹൃദയപൂര്‍വ്വത്തില്‍ അതിഥി വേഷത്തിലാണ് ബേസില്‍ ജോസഫ് എത്തിയിരുന്നത്. ചിത്രത്തില്‍ മീരാ ജാസ്മിനും കാമിയോ റോളില്‍ എത്തിയിരുന്നു. എന്നാല്‍ സിനിമ റിലീസാകുന്നതിന് മുമ്പ് ഈ സസ്‌പെന്‍സ് സെന്‍സര്‍ഡ് ബോര്‍ഡ് പൊളിച്ചിരുന്നു. ഇതാദ്യമായാണ് ബേസിലും മോഹന്‍ലാലും ഒരു ചിത്രത്തില്‍ ഒരുമിച്ചെത്തിയത്.

അഖില്‍ സത്യന്റെ കഥയില്‍ സോനു ടി.പി. തിരക്കഥ രചിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂര്‍വ്വം ഓഗസ്റ്റ് 28 നാണ് തിയേറ്ററുകളില്‍ എത്തിയത്. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, മാളവിക മോഹനന്‍, സംഗീത് പ്രതാപ്, സംഗീത മാധവന്‍ തുടങ്ങിയവരും പ്രധാവേഷത്തില്‍ എത്തിയിരുന്നു.

content highlight:  Basil Joseph shared his joy at being able to be a part of the film hridayapoorvam