ചാംപ്യന്‍സ് ലീഗിലും കൊവിഡ് 19; ബാഴ്‌സ-നാപൊളി മത്സരം കാണാന്‍ ആളുണ്ടാവില്ല
Football
ചാംപ്യന്‍സ് ലീഗിലും കൊവിഡ് 19; ബാഴ്‌സ-നാപൊളി മത്സരം കാണാന്‍ ആളുണ്ടാവില്ല
ന്യൂസ് ഡെസ്‌ക്
Tuesday, 10th March 2020, 5:05 pm

നൗകാമ്പ്: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ചാമ്പ്യന്‍സ് ലീഗ് മത്സരം കാണാനും ആളില്ല. മാര്‍ച്ച് 18 ന് നടക്കേണ്ട ബാഴ്‌സലോണ-നാപൊളി മത്സരം ഒഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കിയായിരിക്കും നടക്കുകയെന്ന് ബാഴ്‌സ വക്താവ് അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സ-നാപൊളി രണ്ടാംപാദ മത്സരമാണ് മാര്‍ച്ച് 18 ന് നടക്കുന്നത്. ആദ്യപാദ മത്സരത്തില്‍ 1-1 എന്ന നിലയിലായിരുന്നു അവസാനിച്ചത്.

ഈ ആഴ്ച നടക്കുന്ന പി.എസ്.ജി-ഡോര്‍ട്ട്മുണ്ട് മത്സരവും വലന്‍സിയ-അറ്റ്‌ലാന്റ് മത്സരവും അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും നടക്കുക.

കായികമത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് കര്‍ശനനിര്‍ദ്ദേശമാണ് സ്പാനിഷ് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

WATCH THIS VIDEO: