ലാലിഗയില്‍ സൂപ്പര്‍ വിജയവുമായി സ്പാനിഷ് അതികായരായ ബാഴ്സലോണ. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ റയല്‍ ഒവീഡോയെയാണ് കറ്റാലന്‍ പട തോല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ഒരു ഗോളിന് പിന്നിട്ട് നിന്നതിന് ശേഷമാണ് ബാഴ്സ തിരിച്ചുവരവ് നടത്തിയത്.
ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ ഇരുടീമിലെയും താരങ്ങള്‍ പന്തുമായി മൈതാന മധ്യത്തിലേക്ക് കുതിച്ചു. മുന്നേറ്റങ്ങളുമായി താരങ്ങള്‍ കളം നിറഞ്ഞ് കളിച്ചതോടെ ഒരു ഫുള്‍ ആക്ഷന്‍ പാക്ക്ഡ് ഒന്നാം പകുതിക്കാണ് ആരാധകര്‍ സാക്ഷിയായത്. ബാഴ്‌സയുടെയും ഒവീഡോയുടെയും താരങ്ങള്‍ ഇരു ടീമിന്റെയും പോസ്റ്റിനെ ലക്ഷ്യമാക്കി തൊടുത്തെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.
രണ്ടാം പകുതിയ്ക്ക് തുടക്കമായതോടെ ബാഴ്സ തങ്ങളുടെ ഫോം വീണ്ടെടുത്തു. 56ാം മിനിട്ടില്‍ തന്നെ പന്ത് വലയിലെത്തിച്ച് സമനില സ്വന്തമാക്കി. ഡിഫന്‍ഡര്‍ എറിക് ഗാര്‍ഷ്യയാണ് ടീമിനായി വല കുലുക്കിയത്.
ഏറെ വൈകാതെ തന്നെ ബാഴ്സ മത്സരത്തില്‍ ലീഡ് പിടിച്ചെടുത്തു. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് കറ്റാലന്‍ പടയെ മുന്നിലെത്തിച്ചത്. 70ാം മിനിട്ടിലായിരുന്നു ഈ ഗോള്‍.
രണ്ടാം ഗോള്‍ എത്തിയതോടെ സമനില നേടാന്‍ ഒവീഡോ താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍, 88ാം മിനിട്ടില്‍ അവരുടെ തലയില്‍ അവസാന ആണിയും ബാഴ്സ അടിച്ചു. റൊണാള്‍ഡ് അരൗഹോയുടെ വകയായിരുന്നു ഇത്തവണത്തെ ഗോള്‍ നേടിയത്.
മാര്‍ക്കസ് റാഷ്ഫോര്‍ഡ് നല്‍കിയ സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഏറെ വൈകാതെ ഫൈനല്‍ വിസിലുമെത്തിയതോടെ ബാഴ്സ മൂന്ന് പോയിന്റും തങ്ങളുടെ അക്കൗണ്ടിലാക്കി.
Content Highlight: Barcelona defeated Real Oviedo in La Liga after conceding a goal in first half