ബാഴ്‌സലോണ 20, റയല്‍ 1; വീണ്ടും കിരീടനേട്ടത്തില്‍ ആറാടി ബാഴ്‌സ
സൂപ്പര്‍ കോപ്പ ഡെ എസ്പാന ഫെമിനിനയില്‍ ആധിപത്യം തുടര്‍ന്ന് ബാഴ്‌സലോണ. കഴിഞ്ഞ ദിവസം എസ്റ്റാഡിയോ മുനിസിപ്പല്‍ ഡെ കാസ്റ്റാലിയയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയായിരുന്നു ബാഴ്‌സയുടെ വിജയം.
ഫോര്‍ ടീം ഫോര്‍മാറ്റ് ആരംഭിച്ച ശേഷം നടക്കുന്ന ഏഴാം എഡിഷനില്‍ ബാഴ്‌സയുടെ ആറാം കിരീടമാണിത്. തുടര്‍ച്ചയായ അഞ്ചാം കിരീടവും. 2020-21 സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് കിരീടമുയര്‍ത്തിയതൊഴിച്ചാല്‍ ബാഴ്‌സയല്ലാതെ വനിതകളുടെ സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മറ്റൊരു ടീമും മുത്തമിട്ടിട്ടില്ല.
സെമിയില്‍ അത്‌ലറ്റിക് ക്ലബ്ബിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ബാഴ്‌സ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 3-1ന് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പിച്ചായിരുന്നു റയലിന്റെ ഫൈനല്‍ പ്രവേശം.
മത്സരത്തിന്റെ 28ാം മിനിട്ടില്‍ വിര്‍ജീനിയ ബ്രഗറ്റ്‌സിന്റെ ഗോളിലാണ് ബാഴ്‌സ മുമ്പിലെത്തിയത്. ഈ ഗോളിന്റെ ബലത്തില്‍ ലീഡോടെ ആദ്യ പകുതി അവസാനിപ്പിക്കാനും ബാഴ്‌സയ്ക്ക് സാധിച്ചു.
ഗോള്‍ മടക്കാന്‍ റയല്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ ടീമിന് സാധിച്ചില്ല.
90ാം മിനിട്ടില്‍ ബാഴ്‌സയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി ഒരിക്കല്‍ക്കൂടി റയലിനെ കിരീടത്തില്‍ നിന്നും തട്ടിയകറ്റി. കിക്കെടുത്ത അലക്‌സ പുറ്റെയാസ് പിഴവേതുംകൂടാതെ പന്ത് വലയിലെത്തിക്കുകയും ബാഴ്‌സ രണ്ട് ഗോള്‍ വ്യത്യാസത്തില്‍ കിരീടമുയര്‍ത്തുകയും ചെയ്തു.
ഇതോടെ ഇരുവരും തമ്മിലുള്ള എല്‍-ക്ലാസിക്കോ പോരാട്ടത്തില്‍ റയലിനെതിരെ 20ാം വിജയം സ്വന്തമാക്കാനും ബാഴ്‌സയ്ക്കായി. ആകെ ഏറ്റുമുട്ടിയ 21 മത്സരത്തില്‍ 20ലും ബാഴ്‌സയാണ് ജയിച്ചുകയറിയത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.
ലിഗ എഫ്, യുവേഫ വുമണ്‍സ് ചാമ്പ്യന്‍സ് ലീഗ്, കോപ്പ ഡെല്‍ ലാ റിന, സ്പാനിഷ് സൂപ്പര്‍ കപ്പ് തുടങ്ങിയ വിവിധ ടൂര്‍ണമെന്റുകളിലുമായാണ് ഈ വിജയങ്ങള്‍.
2025ലെ ലിഗ എഫില്‍ മാത്രമാണ് റയലിന് ബാഴ്‌സയെ പരാജയപ്പെടുത്താന്‍ സാധിച്ചത്. ബാഴ്‌സയുടെ ഹോം സ്‌റ്റേഡിയമായ ലൂയീസ് കോംപാനി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു റയലിന്റെ വിജയം.
ഹെഡ് ടു ഹെഡ് മാച്ചിന്റെ ഫലങ്ങള്‍
- ബാഴ്‌സലോണ 4-0 റയല്‍ മാഡ്രിഡ്
- ബാഴ്‌സലോണ 4-1 റയല്‍ മാഡ്രിഡ്
- ബാഴ്‌സലോണ 3-1 റയല്‍ മാഡ്രിഡ്
- ബാഴ്‌സലോണ 1-0 റയല്‍ മാഡ്രിഡ്
- ബാഴ്‌സലോണ 5-0 റയല്‍ മാഡ്രിഡ്
- ബാഴ്‌സലോണ 3-1 റയല്‍ മാഡ്രിഡ്
- ബാഴ്‌സലോണ 5-2 റയല്‍ മാഡ്രിഡ്
- ബാഴ്‌സലോണ 4-0 റയല്‍ മാഡ്രിഡ്
- ബാഴ്‌സലോണ 4-0 റയല്‍ മാഡ്രിഡ്
- ബാഴ്‌സലോണ 3-1 റയല്‍ മാഡ്രിഡ്
- ബാഴ്‌സലോണ 1-0 റയല്‍ മാഡ്രിഡ്
- ബാഴ്‌സലോണ 5-0 റയല്‍ മാഡ്രിഡ്
- ബാഴ്‌സലോണ 4-0 റയല്‍ മാഡ്രിഡ്
- ബാഴ്‌സലോണ 3-0 റയല്‍ മാഡ്രിഡ്
- ബാഴ്‌സലോണ 4-0 റയല്‍ മാഡ്രിഡ്
- ബാഴ്‌സലോണ 5-0 റയല്‍ മാഡ്രിഡ്
- ബാഴ്‌സലോണ 5-0 റയല്‍ മാഡ്രിഡ്
- ബാഴ്‌സലോണ 3-1 റയല്‍ മാഡ്രിഡ്
- ബാഴ്‌സലോണ 1-3 റയല്‍ മാഡ്രിഡ്
- ബാഴ്‌സലോണ 4-0 റയല്‍ മാഡ്രിഡ്
- ബാഴ്‌സലോണ 2-0 റയല്‍ മാഡ്രിഡ്*
Content Highlight: Barcelona defeated Real Madrid in Supercopa de España Femenina