എഡിറ്റര്‍
എഡിറ്റര്‍
ആധാര്‍ ബാങ്ക് അക്കൗണ്ട് ലിങ്കിങ്: ആര്‍.ബി.ഐ അങ്ങനെയൊരു ഉത്തരവിട്ടിട്ടില്ലെന്ന് വിവരാവകാശ രേഖ
എഡിറ്റര്‍
Thursday 19th October 2017 9:05am

ന്യൂദല്‍ഹി: ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്യണമെന്ന തരത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ ഉത്തരവിട്ടിട്ടില്ലെന്ന് വിവരാവകാശ രേഖ. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാറിന്റേതാണെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

2017 ജൂണ്‍ 1ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരമാണ് ബാങ്ക് അക്കൗണ്ടുമായി ആധാറും പാനും ബന്ധിപ്പിക്കണമെന്ന നിര്‍ബന്ധം കൊണ്ടുവന്നത്. ബാങ്ക് അക്കൗണ്ട് എടുക്കണമെങ്കില്‍ ആധാറും പാനും വേണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് ഇതുവരെ ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല.

ആധാര്‍ നമ്പറിന്റെ ഉപയോഗത്തില്‍ സുപ്രീം കോടതിയുടെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് കോടതിയില്‍ നിന്നും അനുമതി തേടിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ആര്‍.ബി.ഐ ഒരു ഹരജിയും നല്‍കിയിട്ടില്ലെന്നാണ് മറുപടി നല്‍കിയത്.


Also Read: മോദി നടത്തിയ ചാര്‍ട്ടേര്‍ഡ് വിമാനയാത്രകള്‍ക്ക് ആരാണ് പണം നല്‍കിയത് ? ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ്


റിസര്‍വ് ബാങ്കിന്റെ മറുപടി വ്യക്തമാക്കുന്നത് മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ഏകപക്ഷീയമായാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത് എന്നാണ്. സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി ഉത്തരവ് വിരുദ്ധമാണെന്ന് ആരോപിച്ച് ഇതിനെ ചോദ്യം ചെയ്ത് ചിലര്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

Advertisement