എഡിറ്റര്‍
എഡിറ്റര്‍
ബാംഗ്ലൂര്‍ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി
എഡിറ്റര്‍
Saturday 7th October 2017 4:13pm

ബംഗളൂരു: ബാംഗ്ലൂര്‍ സോളാര്‍ കേസില്‍ മുന്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി. ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജി അംഗീകരിച്ചാണ് കോടതി നടപടി. ബെംഗളൂരു വ്യവസായി എം.കെ. കുരുവിള നല്‍കിയ കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.


Also Read: ‘ഒറ്റക്കയ്യാ ജയരാജാ, മറ്റേക്കയ്യും കാണില്ല’; ജനരക്ഷാ യാത്രയില്‍ കൊലവിളി മുദ്രാവാക്യവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍; വീഡിയോ പോസ്റ്റ് ചെയ്തത് വി.മുരളീധരന്‍


സോളാര്‍ പദ്ധതി വാഗ്ദാനംചെയ്ത് 1.35 കോടിരൂപ വാങ്ങി വഞ്ചിച്ചെന്ന് കാണിച്ചായിരുന്നു വ്യവസായി എം.കെ. കുരുവിള ബെംഗളൂരു കോടതിയെ സമീപിച്ചിരുന്നത്. നേരത്തെ കേസില്‍ ഉമ്മന്‍ചാണ്ടിയടക്കം ആറുപ്രതികള്‍ രൂപ തിരിച്ച് നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. പലിശയടക്കം 1.61 കോടി രൂപ തിരിച്ചുനല്‍കണമെന്നായിരുന്നു കേസില്‍ ഉമ്മന്‍ ചാണ്ടിയോടും പ്രതിപട്ടികയിലുണ്ടായിരുന്ന മറ്റുള്ളവരോടും കോടതി പറഞ്ഞിരുന്നത്.

എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി നടപടിയെന്ന് കാട്ടി ഉമ്മന്‍ ചാണ്ടി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നേരത്തെ പുറപ്പെടുവിച്ച വിധി റദ്ദാക്കിയ കോടതി വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കുന്നത്. ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടെതാണ് നടപടി.


Dont Miss: ‘ഇതൊക്കെ ഞങ്ങള് പണ്ടേ ചെയ്തതല്ലേ’ ക്ഷേത്രങ്ങളില്‍ ദളിത് പൂജാരിമാരെ നിയമിക്കാനുള്ള കേരളസര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് യോഗി ആദിത്യനാഥ്


4000 കോടിയുടെ സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി 1.35 കോടി വാങ്ങി വഞ്ചിച്ചെന്ന കേസില്‍ അഞ്ചാംപ്രതിയായാണ് ഉമ്മന്‍ ചാണ്ടിയെ ചേര്‍ത്തിരുന്നത്.

താന്‍ നേരിട്ട് കൈക്കൂലി വാങ്ങിയതായി കുരുവിള ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഇക്കാരണത്താല്‍ കേസ് തള്ളണമെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം. കേരള ഹൈക്കോടതിയെ കുരുവിള സമീപിച്ചപ്പോഴും ഉമ്മന്‍ചാണ്ടിക്കെതിരേ നേരിട്ട് ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

കേസില്‍ ഉമ്മന്‍ ചാണ്ടി ഒഴികെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയിട്ടില്ല. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ തുടരും.

Advertisement