എഡിറ്റര്‍
എഡിറ്റര്‍
ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി; 1200 വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്.ഐ.ആര്‍; ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ നീക്കി
എഡിറ്റര്‍
Monday 25th September 2017 10:36am

വാരാണസി: ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.

വിഷയത്തില്‍ 1200 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം സര്‍വകലാശാല ഹോസ്റ്റലിന് പുറത്ത് ഒരു വിദ്യാര്‍ത്ഥിനിയെ പുരുഷ പൊലീസുകാര്‍ വളഞ്ഞിട്ട് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ
ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.


Dont Miss ആശ്വാസം; വേദങ്ങള്‍ക്ക് ക്രഡിറ്റ് കൊടുക്കാതെ ഇന്ത്യയിലെ ഐ.ഐ.ടികള്‍ക്കും ഐ.ഐ.എമ്മുകളേയും കുറിച്ച് പറഞ്ഞല്ലോ; സുഷ്മ സ്വരാജിന്റെ യു.എന്‍ പ്രസംഗത്തില്‍ രാമചന്ദ്രഗുഹ


കഴിഞ്ഞ ദിവസം അര്‍ധരാത്രിയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജ്ജിന് പിന്നാലെ നിരവധി വിദ്യാര്‍ത്ഥിനികളെ പൊലീസ് തടഞ്ഞുവെച്ചിരുന്നു. സര്‍വകലാശാലകാമ്പസില്‍വെച്ച് ഒരു ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച വിഷയത്തില്‍ സര്‍വകലാശാല നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ശനിയാഴ്ച രാത്രി വിദ്യാര്‍ത്ഥിനികള്‍ നടത്തിയ സമരത്തിനിടെയായിരുന്നു പൊലീസ് ലാത്തിവീശിയത്.

നിരവധി വിദ്യാര്‍ത്ഥിനികള്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകയ്ക്കും ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റിരുന്നു. ഹോസ്റ്റിലിനകത്ത് കയറിപ്പോലും പൊലീസുകാര്‍ വിദ്യാര്‍ത്ഥിനികളെ പിന്തുടരുന്ന വീഡിയോകള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. തുടര്‍ന്നായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. 1500 ഓളം പൊലീസുകാരേയാണ് ഇപ്പോള്‍ കാമ്പസിനകത്ത് വിന്യസിച്ചിരിക്കുന്നത്.

Advertisement