എഡിറ്റര്‍
എഡിറ്റര്‍
വധശിക്ഷയ്‌ക്കെതിരെ വീണ്ടും ബാന്‍ കി മൂണ്‍
എഡിറ്റര്‍
Friday 14th June 2013 1:20pm

ban-ki-moon-580

മാഡ്രിഡ്: വധശിക്ഷ നടപ്പാക്കുന്നതിരെ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വീണ്ടും രംഗത്ത്. വധശിക്ഷയ്ക്ക് എതിരായി നടന്ന അഞ്ചാമത് ലോക സമ്മേളനത്തില്‍ നല്‍കിയ സന്ദേശത്തിലാണ് ബാന്‍ കി മൂണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതീവ ഗൗരവമേറിയ കുറ്റങ്ങള്‍ക്ക് മാത്രമേ വധശിക്ഷ വിധിക്കാനാകൂ. എന്നാല്‍ ചില അവസരത്തില്‍ ഇതു പ്രാവര്‍ത്തികമാകുന്നില്ല. രാജ്യാന്തര മനുഷ്യാവകാശ നിയമം ലംഘിച്ച് കുട്ടിക്കുറ്റവാളികള്‍ക്ക് വരെ ചില രാജ്യങ്ങള്‍ വധശിക്ഷ നല്‍കുന്നു.

Ads By Google

നിരവധി രാജ്യങ്ങളില്‍ ഇപ്പോഴും വധശിക്ഷ നിലവിലുണ്ട്. ആയിരത്തോളം പേര്‍ ഇങ്ങനെ കൊല്ലപ്പെടുന്നു. ഇതു രാജ്യാന്തര നിലവാരത്തിന്റെ ലംഘനമാണെന്ന് മൂണ്‍ പറഞ്ഞു.

2012 ഡിസംബറില്‍ 18 വയസില്‍ താഴെ ഉള്ളവരെയും ഗര്‍ഭിണികളെയും വധശിക്ഷയ്ക്കു വിധിക്കരുതെന്ന് പ്രമേയം പാസാക്കിയിരുന്നു.

ഒരാളുടെ ജീവനെടുക്കാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല. അതു നിയമവിധേയമായാണെങ്കില്‍ പോലുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ വിഷയം ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്രസഭാ പാനലില്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാരമ്പര്യം,നിയമവ്യവസ്ഥ, സംസ്‌കാരം, മതം തുടങ്ങി എല്ലാ മേഖലകളിലും വധശിക്ഷയ്‌ക്കെതിരായ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ 150ല്‍ കൂടുതല്‍ രാജ്യങ്ങള്‍ വധശിക്ഷ നിരോധിക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സംഘടനയിലെ 174 അംഗ രാജ്യങ്ങള്‍ വധശിക്ഷ നടത്തിയില്ല.

വധശിക്ഷയ്‌ക്കെിരായി 2007ലാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മൊറട്ടോറിയം കൊണ്ടുവന്നത്.

Advertisement