Administrator
Administrator
കഷണ്ടിയോ
Administrator
Sunday 5th June 2011 3:01pm

യുവാക്കളെയും, പ്രായമുള്ളവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് കഷണ്ടി. ആളുകള്‍ക്കിടയില്‍ കഷണ്ടിയുമായി ബന്ധുപ്പെട്ട് പല സംശയങ്ങളും ഉണ്ട്. എന്താണ് കഷണ്ടി, കഷണ്ടി എന്ത് കൊണ്ടാണ് ഉണ്ടാവുന്നത്, കഷണ്ടി എങ്ങനെ ഇല്ലാതാക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

എന്താണ് കഷണ്ടി?

നമ്മുടെ തലയോടില്‍ 100,000മുതല്‍ 150,000 വരെ മുടിയിഴകളുണ്ടാവും. തലയോട്ടിലെ തൊലിയ്ക്കുള്ളിലുള്ള ചാക്ക് പോലുള്ള ഒരു ഉറയില്‍ നിന്നാണ് മുടി വളര്‍ന്നുവരുന്നത്. തലയിലുള്ള മുടിയുടെ 90%വും വളരുന്ന അവസ്ഥയിലായിരിക്കും. അഞ്ച് മുതല്‍ ആറ് വര്‍ഷം വരെയാണ് വളരുന്ന കാലയളവ്. ഇത് കഴിഞ്ഞുള്ള 3വര്‍ഷം വളര്‍ച്ച നിലച്ച അവസ്ഥയിലായിരിക്കും. ഈ അവസ്ഥ കഴിഞ്ഞശേഷം ഈ മുടികള്‍ കൊഴിയുകയും, പകരം പുതിയ മുടികള്‍ വരികയും ചെയ്യും. 50മുതല്‍ 150വരെയുള്ള മുടി കൊഴിച്ചില്‍ സാധാരണയാണ്.

എന്നാല്‍ ഇതിലും ഉയര്‍ന്ന നിരക്കിലുള്ള മുടികൊഴിച്ചിലുണ്ടാവുന്നതോ, അല്ലെങ്കില്‍ പഴയമുടി പോയി പുതിയതുണ്ടാവാനുള്ള കാലതാസമോ ആണ് കഷണ്ടിക്ക് കാരണമാകുന്നത്.

വിവധതരം കഷണ്ടി

ആന്‍ഡ്രോജനിക് അലോപീഷ്യ
എന്ന കഷണ്ടിയാണ് സാധാരണയായി കാണാറുള്ളത്. ഇത് പുരുഷന്‍മാരെയാണ് ബാധിക്കുന്നത്. തലയുടെ ഏറ്റവും മുകള്‍ ഭാഗത്തുനിന്നും പിന്നിലേക്കാണ് മുടി കൊഴിയുക. യൗവനാരംഭത്തിനുശേഷം എപ്പോള്‍ വേണമെങ്കിലും ഈ കഷണ്ടി ഉണ്ടാവാം. ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ജനിതക ഘടനകങ്ങളുമാണ് ഇത്തരം മുടികൊഴിച്ചിലിന് കാരണം.

അലോപീഷ്യ ഏരിയാറ്റ എന്നതാണ് മറ്റൊരു തരം കഷണ്ടി. ഇതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. മുടി അപ്പാടെ കൊഴിയാതെ പൊട്ടി പൊട്ടി തീരുകയാണ് ചെയ്യുക.

ചില പ്രത്യേക ഹെയര്‍സ്റ്റൈലുകള്‍ കാരണമുണ്ടാകുന്ന കഷണ്ടിയാണ് ട്രാക്ഷന്‍ അലോപീഷ്യ. ആ ഹെയര്‍സ്റ്റൈല്‍ മാറുന്നതോടെ കഷണ്ടിയും മാറും.

കഷണ്ടിയുടെ കാരണങ്ങള്‍

പാരമ്പര്യവും, പ്രായവും, ഹോര്‍മോണ്‍ വ്യതിയാനങ്ങളും, ഗുരുതരമായ രോഗങ്ങളുമെല്ലാം കഷണ്ടിക്ക് കാരണമാകാറുണ്ട്.

ക്യാന്‍സറിന്റെ ചികിത്സയും, കീമോത്തറാപ്പിയും, വിറ്റാമിന്‍ എയുടെ ആധിക്യവും കഷണ്ടിയിലേക്ക് നയിക്കാറുണ്ട്.

ടെന്‍ഷന്‍,പോഷകാഹാരക്കുറവ്, രോഗം, തലയോട്ടിയിലെ ഇന്‍ഫെക്ഷന്‍ എന്നിയവും കഷണ്ടിക്ക് കാരണമാകാം.

കഷണ്ടി എങ്ങനെ ചികിത്സിക്കാം

മുടി മാറ്റിവയ്ക്കല്‍

മുടിയുള്ള ഭാഗത്തുനിന്നും മുടി പിഴുതെടുത്ത് മുടിയില്ലാത്ത ഭാഗത്ത് വയ്ക്കുന്ന രീതിയാണിത്. ഇത് ചിലപ്പോള്‍ തലയോടിലെ അണുബാധയ്ക്ക് കാരണമാകാറുണ്ട്.

കോസ്‌മെറ്റിക് ട്രീറ്റ്‌മെന്റ്

കൃത്രിമ തലമുടി വച്ചുപിടിപ്പിക്കലാണ് കഷണ്ടിയോട് പൊരുതാനുള്ള മറ്റൊരു മാര്‍ഗം.

മുടി കൊഴിച്ചില്‍ പൂര്‍ണമായും ഭേദമാക്കാമെന്ന വാഗ്ദാനം നല്‍കി മാര്‍ക്കറ്റില്‍ പല മരുന്നുകളും പുറത്തിറങ്ങുന്നുണ്ട്. ഇവയില്‍ ചിലത് മുടികൊഴിച്ചില്‍ തടയുമെന്നതില്‍ സംശയമില്ല. എന്നാല്‍ പലതും ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ മുടി കൊഴിച്ചില്‍ വീണ്ടും വരും. മിക്കതിനും പല സൈഡ് ഇഫക്ടുകളും ഉണ്ടാവും.

Advertisement