തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

Bahul ramesh/ screen grab from movie world originals
സന്ദീപ് നായക വേഷത്തിലെത്തിയ സിനിമയില്‍ വിനീത്, നരേന്‍, അശോകന്‍, സൗരഭ് സച്ച് ദേവ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. സിനിമയില്‍ മ്ലാത്തി ചേടത്തി എന്ന കഥാപാത്രമായി എത്തിയത് മേഘാലയക്കാരിയായ ബയാനി മോമിനാണ്. ഇപ്പോള്‍ മൂവി വേള്‍ഡ് ഒറിജിനലിന് നല്‍കിയ അഭിമുഖത്തില്‍ ആ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ബാഹുല്‍.
‘എക്കോ സിനിമയിലെ മ്ലാത്തി ചേടത്തി ശരിക്കും ഒരു അഭിനേതാവല്ല. ക്രിസ്റ്റോ (ക്രിസ്റ്റോ സ്യേവര്‍) സ്ജസ്റ്റ് ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകന്‍ ഒരു മേഘലായക്കാരനായിരുന്നു. അതില്‍ ചെറിയൊരു അപ്പിയേറന്‍സില്‍ വന്നിരുന്നു. പക്ഷേ അവര്‍ പ്രൊഫഷണലി ഒരു ആക്ടര്‍ അല്ല.
ഒരു സെന്‍ട്രല്‍ ഗവര്‍ണമെന്റ് ജോലിക്കാരിയായിരുന്നു റിട്ടയേഡ് ആകുന്നത് വരെ. പിന്നീട് ടീച്ചറായി വര്‍ക്ക് ചെയ്തു. അങ്ങനെ ജീവിക്കുന്നൊരാളാണ്. ബയാനി ഈ സിനിമയിലേക്ക് വരുന്നത് തന്നെ ഒരു സാഹസം എന്ന പോലെയാണ്. ‘ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യം ചെയ്യണം, ആക്ടിങ് എനിക്കറിയില്ല പക്ഷേ ഒന്ന് ശ്രമിച്ചു നോക്കാം’ എന്ന മൈന്‍ഡിലാണ് അവര്‍ സിനിമയിലേക്ക് വന്നത്,’ ബാഹുല്‍ പറയുന്നു.
ഷൂട്ടിന് മുമ്പ് കുറച്ച് ദിവസം ചെറിയ ട്രെയ്‌നിങ്ങൊക്കെ കൊടുത്തിരുന്നുവെന്നും ഭാഷ കൈകാര്യം ചെയ്യാനും മറ്റുമായി പിന്തുണക്ക് ഒരു ട്രെയ്‌നര്‍ ഉണ്ടായിരുന്നുവെന്നും ബാഹുല്‍ പറഞ്ഞു. ലൊക്കേഷനില്‍ അങ്ങനെയൊരു കാലവാസ്ഥയായിരുന്നിട്ടും അവര്‍ ഫുള്‍ ഓണായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാന്‍ കാരണം നിങ്ങള്‍ ഉദ്ദേശിച്ച ഒരു കാര്യം മോശമായി വരരുതെന്ന് മാത്രമേ അവരുടെ ചിന്തയിലുണ്ടായിരുന്നുവെന്നും എത്ര ടേക്ക് പോയി കഴിഞ്ഞാലും ഓക്കെയാണോ എന്ന് ചോദിക്കുമെന്നും ബാഹുല്‍ പറഞ്ഞു.
Content highlight: Bahul says Mlathi Chedthi in the movie Eko is not really a professional actor