'എക്കോ' കിഷ്‌കിന്ധാ കാണ്ഡത്തിന് മുമ്പ് പ്ലാന്‍ ചെയ്തത്; 'അന്താക്ഷരി'യിലെ സന്ദീപിന്റെ പ്രകടനം എന്നെ സ്വാധീനിച്ചു: ബാഹുല്‍ രമേശ്
Malayalam Cinema
'എക്കോ' കിഷ്‌കിന്ധാ കാണ്ഡത്തിന് മുമ്പ് പ്ലാന്‍ ചെയ്തത്; 'അന്താക്ഷരി'യിലെ സന്ദീപിന്റെ പ്രകടനം എന്നെ സ്വാധീനിച്ചു: ബാഹുല്‍ രമേശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th November 2025, 12:37 pm

വരാന്‍ പോകുന്ന എക്കോ എന്ന ചിത്രം കിഷ്‌കിന്ധാ കാണ്ഡത്തിന് മുമ്പ് പ്ലാന്‍ ചെയ്തതാണെന്ന് തിരക്കഥാകൃത്ത് ബാഹുല്‍ രമേശ്. ദിന്‍ജിത്ത് അയ്യത്താന്റെ സംവിധാനത്തില്‍ സന്ദീപ് പ്രദീപ് പ്രധാനവേഷത്തിലെത്തുന്ന എക്കോ നവംബര്‍ 21 നാണ് റിലീസിനെത്തുന്നത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ബാഹുല്‍ രമേശ്.

‘എക്കോയുടെ കഥ എഴുതിയത് 2021ലാണ്. കിഷ്‌കിന്ധാ കാണ്ഡം ചെയ്യുന്നതിന് മുമ്പേ ഞങ്ങള്‍ എക്കോ പ്ലാന്‍ ചെയ്തിരുന്നു. കിഷ്‌കിന്ധാ എഴുതി കഴിഞ്ഞപ്പോള്‍ പതിയെ ആ പ്രൊജക്ട് ഓണായി. പക്ഷേ ഡേറ്റ് എങ്ങനെയാണെന്നതില്‍ ക്ലാരിറ്റി ആയിട്ടില്ലായിരുന്നു,’ ബാഹുല്‍ പറയുന്നു.

എന്ന് തുടങ്ങുമെന്ന് അറിയാത്തതിനാല്‍ മറ്റ് ക്യാമറ ജോലിക്കൊന്നും തനിക്ക് പോകാന്‍ കഴിഞ്ഞില്ലെന്നും താന്‍ അവിടെ ലോക്കായി പോയെന്നും അദ്ദേഹം പറഞ്ഞു.

‘പിന്നീട് എക്കോയുടെ കഥ എഴുതുമ്പോഴാണ് ഞാന്‍ സന്ദീപിന്റെ അന്താക്ഷരി എന്ന സിനിമ കണ്ടത്. അന്താക്ഷരി കണ്ടപ്പോള്‍ സന്ദീപിന്റെ കണ്‍ട്രോള്‍ നന്നായിട്ട് ഇഷ്ടപ്പെട്ടു. താരതമ്യേന പുതിയൊരാള്‍, പ്രായം കുറവ്, പക്ഷേ നന്നായി കണ്‍ട്രോള്‍ ചെയ്ത് അഭിനയിക്കുന്നു. അങ്ങനെ കണ്ടപ്പോള്‍ ഇത് ചില്ലറ പരിപാടി അല്ലല്ലോ എന്ന് എനിക്ക് തോന്നി.

ബിനു രവീന്ദ്രന്റെ അടുത്ത് ഞാന്‍ ഈ സിനിമയിലേക്ക് സന്ദീപിനെ കാസ്റ്റ് ചെയ്താലോ എന്ന് ചോദിച്ചു. ഈ ക്യാരക്ടര്‍ സന്ദീപിനെ കൊണ്ട് ചെയ്യിച്ചാല്‍ എങ്ങനെ ഉണ്ടാകുമെന്ന് ചോദിച്ചു. ‘അവന്‍ അടിപൊളിയാണ് അവന്റെ ഷോട്ട് ഫിലിമുകളൊന്നും നീ കണ്ടിട്ടില്ലേ എന്ന്’അദ്ദേഹം എന്നോട് ഇങ്ങോട്ട് പറഞ്ഞു. അങ്ങനെയാണ് സന്ദീപിനെ കാസ്റ്റ് ചെയ്യുന്നത്,’ ബാഹുല്‍ പറഞ്ഞു.

Content highlight:  Bahul Ramesh talks about the upcoming movie  Eko and  about actor Sandeep Pradeep